പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി സുപ്രീംകോടതി ഇന്ന് പുറപ്പെടുവിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ശിക്ഷ വിധിക്കുക. കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചിരുന്നു.

വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസുകളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.

ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകള്‍ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി സംബന്ധിച്ച്‌ ജസ്റ്റിസ് അരുണ്‍ മിശ്ര വാദം കേട്ടിരുന്നു. മാപ്പപേക്ഷിക്കാന്‍ കോടതി ആവിശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷന്‍ വഴങ്ങിയിരുന്നില്ല. അതേസമയം പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോ൪ണി ജനറല്‍ കെ.കെ വേണുഗോപാലും മുതി൪ന്ന അഭിഭാഷകന്‍ രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര വിധി പുറപ്പെടുവിക്കുന്നത്. ഇതിന് പുറമെ സ൪ക്കാ൪ ഡോക്ട൪മാ൪ക്ക് മെഡിക്കല്‍ പി.ജി സീറ്റുകളില്‍ സംവരണം സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കാണോ കേന്ദ്രത്തിനാണോ എന്നതിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കും.

ശിക്ഷ വിധിക്കാന്‍ മയക്കുമരുന്നുകളില്‍ നിരോധിത വസ്തുക്കളുടെ അളവ് പരിശോധിക്കണോയെന്ന വിഷയത്തിലും അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി പറയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...