പത്തനംതിട്ട : അറുപത് വയസ് പൂർത്തിയായ എല്ലാ പ്രവാസികളേയും പ്രവാസി ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, മടങ്ങി വന്ന പ്രവാസികൾക്ക് പെൻഷൻ, പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കുക ലോക കേരള സഭ ധൂർത്ത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (മെയ് 18 ബുധനാഴ്ച) തിരുവനന്തപുരം വഴുതക്കാട് നോർക്കാ റൂട്ട്‌സ് ഓഫീസിന് മുൻപിൽ കൂട്ട ധർണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ധർണ ഉദ്ഘാടനം ചെയ്യും. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് അധ്യക്ഷത വഹിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനക്കെതിരെ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ആരംഭിച്ചിരിക്കുന്ന സമരപരിപാടികളുടെ ഭാഗമയിട്ടാണ് നാളെ നോർക്കാ റൂട്ട്‌സ് ഓഫീസിന് മുമ്പിൽ സമരം സംഘടിപ്പിക്കുന്നതെന്നും വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി കൂടുതൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.