അമ്മ എപ്പോഴും കൂടെ വേണം ; മൃതദേഹം വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്തു വീട്ടിൽ സൂക്ഷിച്ച് മകൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അമ്മയുടെ മൃതദേഹം വീപ്പയിലാക്കി മകന്‍ കോണ്‍ക്രീറ്റ് ചെയ്‌തു. ചെന്നൈ നിലങ്കരൈയിലാണ് ക്രൂര സംഭവം. മരിച്ച ശെമ്പകത്തിന് (86) സുരേഷ്, ബാബു എന്നീ രണ്ട് മക്കളാണ് ഉള്ളത്. ഇവരില്‍ സുരേഷിനൊപ്പമായിരുന്നു ശെമ്പകത്തിന്‍റെ താമസം. മറ്റൊരു മകനായ ബാബു ഇവരുടെ വീടിന് അടുത്തുള്ള വീട്ടിലാണ് താമസിക്കുന്നത്. കുറച്ചു ദിവസങ്ങളായി മാതാവിനെ കാണാത്ത വിവരം അയല്‍വാസിയായ സഹോദരന്‍ അന്വേഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ സുരേഷ്‌ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ മാതാവിനെ കാണാന്‍ വീട്ടിലേക്ക് എത്തിയ ബാബുവും സുരേഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തുടര്‍ന്നാണ് മാതാവിനെ കാണാനില്ലെന്ന് ബാബു പോലീസില്‍ അറിയിച്ചത്. പരാതിയുടെയും ബാബുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നിലങ്കരൈ പോലീസ് സുരേഷിനെ ചോദ്യം ചെയ്യുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചിരുന്നുവെന്നും വീട്ടിലെ വീപ്പയിലാക്കി മൃതദേഹം മറവ് ചെയ്‌തെന്നും ചോദ്യം ചെയ്യലില്‍ സുരേഷ് അന്വേഷണസംഘത്തോട് പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി രായപ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കേസ് എടുത്ത നിലങ്കരൈ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയില്ലാത്തതാണെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ

0
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പരിസ്ഥിതി...