വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായ ഡ്രൈവറെ കെഎസ്ആര്‍ടിസി തിരിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ എസ് ജയദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ജയദീപിനെ തിരിച്ചെടുത്തിരിക്കുന്നത്. അച്ചടക്ക നടപടി നിലനിര്‍ത്തി, ഗുരുവായൂരിലേക്ക് സ്ഥലം മാറ്റി. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച്‌ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്ന് കാണിച്ചാണ് ഗതാഗത വകുപ്പ് ജയദീപിന് എതിരെ നടപടി സ്വീകരിച്ചത്.

ഇതിന് പിന്നാലെ ഗതാഗത മന്ത്രിയെ വിമര്‍ശിച്ച്‌ ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തുവന്നത് വൈറല്‍ ആയിരുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലായിരുന്നു ഇയാള്‍ ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ചത്. യാത്രക്കാരുടെ നിര്‍ദേശ പ്രകാരമായിരുന്നു വെള്ളക്കെട്ടിലൂടെ ഓടിച്ചത് എന്നായിരുന്നു ജയദീപിന്റെ വിശദീകരണം. ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...