ലക്ഷങ്ങളുടെ സ്വർണം അടങ്ങിയ ബാ​ഗുമായി മുങ്ങി ; മൂന്ന് മണിക്കൂറിനുള്ളിൽ പിടികൂടി റെയില്‍വേ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വര്‍ണം അടങ്ങിയ ബാഗ് കവര്‍ന്നു മുങ്ങിയയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടി റെയില്‍വേ പോലീസ്. സ്റ്റേഷനിലെ സിമന്റ് ബഞ്ചില്‍ ദമ്പതികള്‍ മറന്നുവെച്ച ബാ​ഗാണ് ഇയാള്‍ മോഷ്ടിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശി അബ്ദുള്‍ സലാം (56) ആണ് അറസ്റ്റിലായത്. പ്രതിയെ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ റെയില്‍വേ പോലീസ് വലയിലാക്കി. റെയില്‍വേ പോലീസിന് ലഭിച്ച പരാതിയില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍‍ഡ് ചെയ്തു. കൊച്ചിയില്‍ ഇന്നലെ രാവിലെ ‌കൊച്ചുവേളി- ലോക്മാന്യ തിലക് ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ ദമ്പതികള്‍ സിമന്റ് ബെഞ്ചില്‍ ബാഗ് മറന്നുവെച്ച്‌ ട്രെയിനില്‍ കയറി ഉഡുപ്പിയിലേക്ക് പോവുകയായിരുന്നു. മറ്റ് ബാഗുകള്‍ എടുത്തെങ്കിലും സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് എടുത്തില്ല. ട്രെയിന്‍ പുറപ്പെട്ട ശേഷമാണ് ബാഗ് എടുത്തില്ലെന്ന വിവരം അറിയുന്നത്.

ഈ സമയം ഇതേ ട്രെയിനില്‍ അബ്ദുള്‍ സലാം കൊച്ചിയില്‍ വന്ന് ഇറങ്ങിയപ്പോള്‍ ബാഗ് ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നശേഷം ബാഗുമായി അടുത്ത ട്രെയിനില്‍ കയറി അങ്കമാലിയില്‍ ഇറങ്ങുകയായിരുന്നു. അതിനിടെ ബാഗ് നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്നു റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അങ്കമാലിയില്‍ വെച്ച്‌ പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച ഇയാളുടെ ചിത്രം ട്രെയിനുകളിലുള്ള പോലീസുകാര്‍ക്കും ഷാഡോ പോലീസിനും ഉള്‍പ്പടെ കൈമാറിയിരുന്നു. ഫോട്ടോയുമായി ചാലക്കുടി, ആലുവ, അങ്കമാലി സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി അങ്കമാലി സ്റ്റേഷനില്‍ വെച്ചു പിടിയിലായത്. ബാഗിലുണ്ടായിരുന്ന സ്വര്‍ണം പ്രതിയുടെ പോക്കറ്റില്‍ നിന്നു കണ്ടെടുത്തു. ബാഗ് ഉപേക്ഷിക്കാതിരുന്നത് പോലീസിന് പ്രതിയെ തിരിച്ചറിയാന്‍ സൗകര്യമായി. മോഷണക്കുറ്റം ചുമത്തിയ ഇയാളെ ദേഹ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി. ഇയാള്‍ പതിവു മോഷ്ടാവാണോ എന്നറിയാന്‍ മറ്റു സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...

കാർബൺ ക്രെഡിറ്റ് നേടുന്ന രാജ്യത്തെ ആദ്യ വാട്ടർ മെട്രോയായി കൊച്ചി

0
കൊച്ചി: പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മറ്റൊരു നേട്ടം...