കുവൈറ്റ് : കുവൈറ്റിലെ ഷുവൈഖ് പോര്‍ട്ടിന് സമീപം പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇന്ത്യാക്കാരന്റെതാണെന്ന് സ്ഥിരീകരിച്ചു. ഷുവൈഖ് തുറമുഖത്തിനടുത്തുള്ള ഫ്രീ സോണിനുള്ളിലെ ട്രക്ക് യാർഡിന് സമീപത്ത് നിന്നും ദുർഗന്ധമുയർന്നതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്ന് സംശയിക്കുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ആക്രമണം നടന്ന സ്ഥലത്ത് നിന്നും രക്തക്കറകളും കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം 50 മീറ്റർ ദൂരെ വരെ വലിച്ചിഴച്ചു കൊണ്ടുപോയി ഒളിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു