പത്തനംതിട്ട : പ്രവാസി ഫെഡറേഷൻ പത്തനംതിട്ട ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി. ക്യാമ്പയിന്റെ ഉദ്‌ഘാടനം സംസ്ഥാന പ്രസിഡണ്ട് സന്തോഷ് കുമാർ എംപി നിർവഹിച്ചു. നമ്മുടെ സംസ്ഥാനത്ത് നിരവധി പ്രവാസി സംഘടനകൾ ഉണ്ടെങ്കിലും പ്രവാസികൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ എത്രത്തോളം ചെയ്യുന്നുണ്ട് എന്ന് സ്വയം ആത്മ പരിശോധന നടത്തണമെന്ന് പ്രവാസി ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി വിലയിരുത്തി. പ്രവാസി ഫെഡറേഷൻ എന്നും എപ്പോഴും പ്രവാസികൾക്ക് ഒപ്പം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രവാസി ജീവകാരുണ്യ പ്രവർത്തനമാണ് നടത്തിവരുന്നത്. പ്രവാസി ഫെഡറേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസി സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. തുടർ പ്രവർത്തനങ്ങൾ സജീവമാകുവാൻ വേണ്ടി എല്ലാ പ്രവാസി സഹോദരങ്ങളും മെമ്പർഷിപ്പ് എടുത്തു കൊണ്ട് പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
ചടങ്ങിൽ പ്രവാസി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് സുനിൽ ഖാൻ, ജോജോ കോവൂർ, അയ്യൂബ് ഖാൻ, സന്തോഷ് കെ ചാണ്ടി, സന്തോഷ് കൊല്ലം പടി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.