Tuesday, July 8, 2025 9:06 am

പ്രവാസി കേരള കോൺഗ്രസ് യു.എ.ഇ റീജിയൺ കുടുംബ സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

യു.എ. ഇ : കേരള കോൺഗ്രസ് പാർട്ടിക്ക് ധീരമായ നേതൃത്വം നൽകിയ കെ. എം. മാണിയുടെ ദീപ്‌ത സ്മരണകൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രവാസി കേരള കോൺഗ്രസ് യു.എ.ഇ റീജിയൺ കുടുംബ സംഗമം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയ കെ. എം. മാണിയുടെ ദീർഘ വീക്ഷണവും ഭരണ നൈപുണ്യവും ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുമെന്ന് പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടിയെ കേഡർ സ്വഭാവത്തിൽ പടുത്തുയർത്തി ധീരോദാത്തമായി നയിക്കുന്ന ജോസ്. കെ. മാണിയുടെ ആശയങ്ങൾ പ്രവാസി മലയാളി സമൂഹത്തിൽ അടയാളപ്പെടുത്തുന്നതിന് പ്രവാസി കേരള കോൺഗ്രസ് നടത്തുന്ന ശ്രമങ്ങൾ ശ്ലാഖനീയമാണ്.

കേരളത്തിൻ്റെ കാർഷിക ഉൽപന്നങ്ങൾ വിദേശ വിപണിയിൽ പരിചയപ്പെടുത്തുന്നതിനും ഗ്രാമീണ സമ്പദ്ഘടനയെ പ്രോൽസാഹിപ്പിയ്ക്കുന്നതിനും പ്രവാസി മലയാളി സൗഹൃദ കൂട്ടായ്മകളും കർഷകരുമായി സഹകരിച്ചു സർക്കാർ തലത്തിൽ നടപ്പാക്കാൻ കഴിയുന്ന ഗ്രാമ വികസന പദ്ധതികളുടെ രൂപ രേഖ സമർപ്പിക്കുവാൻ ഗൾഫിലെ പ്രവാസി സംഘടനകൾ നേതൃത്വം നൽകണമെന്നും പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു.

പ്രവാസി കേരള കോൺഗ്രസ് യു.എ. ഇ റീജിയൺ പ്രസിഡണ്ട് ഷാജു പ്ലാതോട്ടത്തിൻ്റെ അധ്യക്ഷതയിൽ ഷാർജാ ബ്ലാക്ക് തുലിപ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ യുവ സംഗീത സംവിധായകൻ സൽജിൻ കളപുരയെ ആദരിച്ചു. കേരള കോൺഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റി അംഗം എബ്രഹാം. പി. സണ്ണി ആമുഖ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാരി സമിതി അംഗം വിജി.എം. തോമസ്, ഡയസ് ഇടുക്കുള, ബഷീർ വടകര, രാജേഷ് ആറ്റുമാലിൽ (ജനറൽ സെകട്ടറി), ബാബു കുരുവിള, ജേക്കബ് ബെന്നി, ബിജു പാപ്പച്ചൻ, ഷാജി പുതുശ്ശേരി, ജേക്കബ് വടക്കേടത്ത്, അലൻ തോമസ്, എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം...

0
പാലക്കാട് : നിപ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള...

കോന്നിയിൽ പാറയിടിഞ്ഞ് അപകടമുണ്ടായ പാറമടയ്ക്ക് 2026 ഫെബ്രുവരി വരെ പെർമിറ്റ് ഉണ്ടായിരുന്നതായി ജില്ലാ കളക്ടർ...

0
പത്തനംതിട്ട : കോന്നിയിൽ പാറയിടിഞ്ഞ് അപകടമുണ്ടായ പാറമടയ്ക്ക് 2026 ഫെബ്രുവരി...

തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പ് കത്തിനശിച്ചു

0
ചേര്‍ത്തല : കഴിഞ്ഞദിവസം പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പ് കത്തിനശിച്ചു. വയലാര്‍...

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ

0
ടെൽ അവീവ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന്...