തിരുവനന്തപുരം സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ തിരുവനന്തപുരം കരമന സ്വദേശി ഷാഫി മുഹമ്മദ് നാസ്സര്‍ (52) ആണ് മരിച്ചത്. 12 വര്‍ഷമായി അല്‍ കോബാറിലെ സ്വകാര്യ ട്രേഡിംഗ് കമ്പനിയില്‍ അക്കൗണ്ടന്റ് ആയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജോലിക്കിടെ തല കറങ്ങി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ദമാം അല്‍ രൗദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ – റജീന, മകള്‍ – തമന്ന. ഐ സി എഫ് സംഘടനയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന ഇദ്ദേഹം അല്‍ കോബാര്‍ കേന്ദ്രീകരിച്ച് പ്രവാസികളുടെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്പോണ്‍സറുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...