തിരുവനന്തപുരം : വിദേശത്തുനിന്ന് എത്തുന്നവര്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കാമെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുന്നതോടെ സര്‍ക്കാരിന്റെ ചെലവ് കുറയും.
പ്രവാസികളുടെ ക്വാരന്റീന്‍ ഇനിയും സ്വന്തം വീടുകളില്‍ ; സര്‍ക്കാരിന് ചെലവില്ല
RECENT NEWS
Advertisment