മണ്ണാറാക്കുളഞ്ഞി : ജോലിയും വേതനവും നഷ്ടപ്പെട്ട് വരുന്ന പ്രവാസികളുടെ ടിക്കറ്റ് അവരവർതന്നെ സ്വയം എടുക്കണമെന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ഡി.സി. സി. ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ആരോപിച്ചു. പ്രവാസികളെ മടക്കികൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെ.പി. സി.സി യുടെ ആഹ്വാനമനുസരിച്ച് ” പ്രവാസികൾക്കായി ഒരു തിരിനാളം ” കാമ്പയിൻ മണ്ണാരക്കുളഞ്ഞിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു.
ബ്ലോക്ക് ജനറൽ സെക്രട്ടറി ജിജി മരുതിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോബി മണ്ണാറാക്കുളഞ്ഞി, ഡാനിയേൽ ചാക്കോ , ജേക്കബ്ബ് മാത്യു, ആഷ് ലി എം. ഡാനിയേൽ, ആശിഷ് ഏബ്രഹാം മാത്യു എന്നിവർ പങ്കെടുത്തു.