സർക്കാർ ക്വാറന്‍റീൻ നിഷേധിക്കുന്നു , കോഴിക്കോട് പ്രവാസികളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സർക്കാർ ക്വാറന്‍റീൻ സംവിധാനം നിഷേധിച്ചെന്നാരോപിച്ച് കോഴിക്കോട്, പ്രവാസികളുടെ പ്രതിഷേധം. കരിപ്പൂർ എയർപ്പോർട്ടിൽ നിന്നും കണ്ണൂർ എയർപ്പോർട്ടിൽ നിന്നും കെഎസ്ആർടിസി ബസിൽ എത്തിയ പ്രവാസികളാണ് പ്രതിഷേധിച്ചത്. 47 പേരാണ് ബസുകളിൽ ഉണ്ടായിരുന്നത്. ഇതിൽ 17 പേർക്കാണ് കോഴിക്കോട് സർക്കാർ ക്വാറന്‍റീൻ സംവിധാനം വേണ്ടിയിരുന്നത്. എന്നാല്‍ ക്വാറന്‍റീൻ ഒരുക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. രണ്ട് മണിക്കൂറിന് ശേഷം അധികൃതരെത്തി 17 പേരെയും സർക്കാർ ക്വാറന്‍റീൻ കേന്ദങ്ങളിലേക്ക് മാറ്റി. കോഴിക്കോട് ക്വാറന്‍റീൽ കേന്ദ്രം റദ്ദാക്കിയത് അങ്ങേയറ്റം തെറ്റായ നടപടിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

അതിനിടെ കൊല്ലത്ത് അഞ്ചലിൽ കുവൈറ്റിൽ നിന്ന് വന്നയാളെ സര്‍ക്കാര്‍ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയെന്ന് പരാതിയും ഉയരുന്നുണ്ട്. ഇദ്ദേഹം ലഗേജുമായി ബസ് സ്റ്റാന്‍റിൽ എത്തി. ഇദ്ദേഹത്തിനെതിരെ ക്വാറന്‍റീന്‍ ലംഘനത്തിന് കേസെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....