സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് : മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിന് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയിരുന്നു. ഇതോടെ റാണയ്ക്കായി അന്വേഷണം ശക്തമാക്കിയിരുന്നു. ഇയാളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

‘സേഫ് ആന്റ് സ്‌ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം നടത്തിയ പ്രവീണ്‍ റാണ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് വൻ തുകയുടെ നിക്ഷേപങ്ങളും വാങ്ങിക്കൂട്ടിയിരുന്നു.

ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാല്‍പ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്‌ദാനമാണ് ഇയാള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. ഇയാള്‍ക്കെതിരെ ഇരുപതിലേറെ കേസുകളാണ് വിവിധ സ്‌റ്റേഷനുകളിലായി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് പരാതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ മഴ അലർട്ടിൽ മാറ്റം , 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്തെ മഴ അലർട്ടിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം...

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ തർക്കമില്ലെന്നും അത് നിയമപരമായി കരാറിന് അകത്തുള്ള കാര്യമാണെന്നും പി രാജീവ്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പി.രാജീവ്. ഓഹരി...

പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട പീഡനകേസ് പ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ്...

ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിൽ നിന്ന് കൈക്കൂലി വാങ്ങി പോലീസ്

0
കൊല്ലം: കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിൽ നിന്ന്...