റ​മ​ദാ​നി​ലെ അ​ല്‍-​അ​ഖ്സ പ​ള്ളി​യി​ലെ പ്രാർത്ഥന ; അതീവ സുരക്ഷാ ഏർപ്പെടുത്തി ഇ​സ്രാ​യേ​ല്‍ പോ​ലീ​സ്

For full experience, Download our mobile application:
Get it on Google Play

ടെ​ൽ അ​വീ​വ് : റ​മ​ദാ​നി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച അ​ല്‍-​അ​ഖ്സ പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​റു​സ​ലേ​മി​ലെ പ​ഴ​യ ന​ഗ​ര​ത്തി​ലു​ട​നീ​ളം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ല്‍ പോ​ലീ​സ് സേ​ന പറഞ്ഞു. കൂ​ടു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യ്ക്ക് ഞ​ങ്ങ​ള്‍ ത​യാ​റാ​ണ്. പോ​ലീ​സു​കാ​രി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രും ടെ​മ്പി​ള്‍ മൗ​ണ്ട് മേ​ഖ​ല​യി​ലാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ​ക്താ​വ് മി​രി​ത് ബെ​ന്‍ മേ​യ​ര്‍ പറഞ്ഞു. തി​ങ്ക​ളാ​ഴ്ച റ​മ​ദാ​ന്‍ ആ​രം​ഭി​ച്ച​ത് മു​ത​ല്‍ നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കി​ഴ​ക്ക​ന്‍ ജ​റു​സ​ലേ​മി​ലെ പ​ഴ​യ ന​ഗ​ര​ത്തി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

‘ഈ ​റ​മ​ദാ​നി​നെ ശാ​ന്ത​മാ​ക്കാ​ന്‍ ഞ​ങ്ങ​ള്‍ എ​ല്ലാം ചെ​യ്യും.’ അ​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. തീ​വ്ര​വാ​ദി​ക​ളും ഹ​മാ​സും (പ​ല​സ്തീ​നി​യ​ന്‍) ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദും പോ​ലു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ള്‍ മേ​ഖ​ല​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന​ത് ര​ഹ​സ്യ​മ​ല്ലെ​ന്നും അ​വ​ർ പറഞ്ഞു. റ​മ​ദാ​ന്‍ മാ​സ​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ല്‍ മു​സ്‌​ലീ​മു​ക​ൾ​ക്ക് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ​തു​പോ​ലെ അ​ല്‍-​അ​ഖ്‌​സ പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് അറിയിപ്പ് നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...