Tuesday, April 29, 2025 1:30 pm

പ്രാർത്ഥനകൾ വിഫലം ; മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപെടുത്തിയ നാല് വയസ്സുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപെടുത്തിയ നാല് വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച രാജ്ഗഢ് ജില്ലയിൽ കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോഡ പോലീസ് സ്റ്റേഷൻ പരിധിയിലെ പിപ്ലിയ രസോദ ഗ്രാമത്തിലാണ് സംഭവം. മഹി (4) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടെ തുറന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ 2.45 ഓടെയാണ് മഹിയെ ജീവനോടെ പുറത്തെത്തിച്ചത്. 25 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ സമാന്തരമായി കുഴിയെടുത്താണ് വിദഗ്ധ സംഘം രക്ഷിച്ചത്. കുട്ടിയെ പാച്ചോറിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നില വഷളായി. തുടർന്ന് 70 കിലോമീറ്റർ അകലെയുള്ള ഭോപ്പാലിലെ ഹമീദിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയ്ക്കിടെ രാവിലെ 6 മണിയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പന്തളം എൻഎസ്എസ് കോളേജസ് ടീച്ചേഴ്‌സ് അസോസിയേഷന്റെ കുടുംബസംഗമം നടന്നു

0
പന്തളം : പന്തളം എൻഎസ്എസ് കോളേജിലെ വിരമിച്ച അധ്യാപകരുടെ സംഘടനയായ...

പോത്തൻകോട് സുധീഷ് കൊലപാതകം : 11 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി

0
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികളും കുറ്റക്കാർ. ശിക്ഷ നാളെ...

ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലി പോലീസ് സ്റ്റേഷനില്‍ കയറി

0
കോയമ്പത്തൂര്‍: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലി പോലീസ് സ്റ്റേഷനില്‍ കയറിയത് പരിഭ്രാന്തി പരത്തി....

ഹെഡ്‌ഗേവാര്‍ വിവാദം ; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

0
പാലക്കാട് : ഹെഡ്ഗേവാർ വിഷയത്തിൽ പാലക്കാട് നഗരഭാ കൗൺസിൽ ഹാളിൽ കൂട്ടത്തല്ല്....