ഇരവിപേരൂർ: പ്രതൃക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്റ്റഡിക്ലാസ് പ്രസിദ്ധീകരിക്കുന്ന വാർത്താപത്രികയായ മാണിക്യദീപത്തിൻ്റെ വിശേഷാൽ പതിപ്പ് പ്രകാശനം ചെയ്തു. പൊയ്കയിൽ ദിവ്യ മാതാവിന്റെ ദേഹവിയോഗത്തിൻ്റെ 38-ാം വാർഷിക അനുസ്മരണത്തോടനുബന്ധിച്ചാണ് പതിപ്പ് പ്രകാശനം ചെയ്തത്. പ്രതൃക്ഷ രക്ഷാ ദൈവസഭ കുളത്തൂർ ശാഖാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പി.ആർ.ഡി.എസ് പ്രസിഡൻറ് വൈ. സദാശിവൻ, വൈസ് പ്രസിഡന്റ് ഡോ. പി.എൻ വിജയകുമാറിന് ആദ്യ കോപ്പി നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.
സഭാജനറൽ സെക്രട്ടറി സി.സി കുട്ടപ്പൻ, ജോയിന്റ്സെക്രട്ടറി പി.രാജാറാം, ഖജാൻജി സി.എൻ തങ്കച്ചൻ, ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്ക്കരൻ, ഹൈ കൗൺസിൽ അംഗങ്ങൾ, യുവജന സംഘം പ്രസിഡന്റ് കെ.ആർ രാജീവ്, സെക്രട്ടറി ടിജോ തങ്കസ്വാമി, സ്റ്റഡി ക്ലാസ് ഡയറക്ടർ എ.ആർ ദിവാകരൻ, സെക്രട്ടറി എം.കെ ജയ്കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.