പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത് ആറ് വർഷം കഴിഞ്ഞിട്ടും ശമ്പള വർധന അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നവെന്ന് ആരോപിച്ചാണ് സമരം. മുൻകാല സർവീസ് പരിഗണിക്കാത്തതിനാൽ നഴ്സുമാർക്ക് നിലവിൽ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. നഴ്സസ് ദിനം കരിദിനമായി ആചരിച്ചായിരുന്നു പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാരുടെ പ്രതിഷേധം. 2019ലാണ് മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തത്. നിലവിൽ ജോലി ചെയ്ത് വന്നിരുന്ന 520 നഴ്സുമാരെ സർക്കാർ ജീവനക്കാരാക്കി മാറ്റി.

എന്നാൽ ആശുപത്രി സഹകരണ സ്ഥാപനമായിരുന്നപ്പോൾ മുതൽ ജോലി ചെയ്തവരുടെ മുൻകാല സർവീസ് സർക്കാർ പരിഗണിച്ചില്ല. 2019ന് ശേഷമുള്ള സർവീസ് മാത്രമാണ് പരിഗണിച്ചത്. ഇതോടെ ഇവർക്ക് ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിൽ പതിനായിരം മുതൽ ഇരുപതിനായിരം വരെ കുറവുണ്ടായി. 25ഉം 30ഉം വർഷം സർവീസുള്ളവർക്ക് ലഭിക്കുന്നത് അടിസ്ഥാന ശമ്പളം മാത്രമാണ്. മുൻകാല സർവീസ് പരിഗണിക്കാത്തതിനാൽ ഗ്രാറ്റിവിറ്റി ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല. അവഗണന തുടർന്നാൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് സംയുക്ത നഴ്സസ് കൂട്ടായ്മയുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...