കൊട്ടിയം : ന്യൂനപക്ഷ വിഭാഗത്തിലെ യുവതീ-യുവാക്കൾക്കായി നാലുദിവസത്തെ സൗജന്യ വിവാഹപൂർവ കൗൺസലിങ് ന്യൂനപക്ഷ പരിശീലന കേന്ദ്രം സംഘടിപ്പിക്കുന്നു. സന്നദ്ധ സംഘടനകൾ, പള്ളി മഹല്ലുകൾ, ചർച്ചുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൗൺസലിങ് പ്രോഗ്രാം നടത്തുന്നതിന് അപേക്ഷിക്കാം. ക്ലാസുകൾ നടത്താനുള്ള സൗകര്യം സംഘാടകർ ഒരുക്കണം.
30 പേരിൽ കുറയാത്ത കൗൺസലിങിൽ പങ്കെടുക്കാൻ തയ്യാറുള്ള വിവാഹ പ്രായമായ യുവതീ-യുവാക്കളുടെ പട്ടിക അപേക്ഷയോടൊപ്പം നൽകണം. കൊല്ലം ജില്ലയിലെ അപേക്ഷകർ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളായ കരുനാഗപ്പള്ളി, കണ്ണനല്ലൂർ പ്രിൻസിപ്പൽമാർക്ക് 12നകം അപേക്ഷ നൽകണം. ഫോൺ: 9447586880, 9447428351.