മുക്കം: അഗസ്ത്യന്‍ മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 34 കാരിയായ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിനി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും നടത്തിയ കോവിഡ് പരിശോധനയില്‍ റിസൾട്ട് പോസിറ്റീവ് ആവുകയായിരുന്നു. ഇന്ന് രാവിലെയോടെ ഗര്‍ഭസ്ഥ ശിശു മരിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് : ഗര്‍ഭസ്ഥ ശിശു മരിച്ചു
RECENT NEWS
Advertisment