ഷംനയെ ബ്ലാക്ക് മെയിൽ ചെയ്ത കേസ് : ഷെരീഫിന്റെ ഭാര്യ സോഫിയയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിലെ ഏഴാംപ്രതി പാലക്കാട് നൂറണി സ്വദേശി ഷെരീഫിന്റെ ഭാര്യ സോഫിയയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. വ്യാജ വിവാഹലോചനയുടെ ഭാഗമായി പയ്യന്റെ മാതാവെന്ന പേരില്‍ സോഫിയയാണ് ഷംനയോട് ഫോണില്‍ സംസാരിച്ചിരുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

കേസിന്റെ ഭാഗമായി പോലീസ് ദ്രോഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സോഫിയ നേരത്തേ രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം സോഫിയ ഒറ്റയ്ക്കും പിന്നീട് മറ്റു പ്രതികളുടെ ഭാര്യമാരോടൊപ്പവുമാണ് ഹര്‍ജി നല്‍കിയത്. പോലീസ് വീട്ടിലെത്തി പ്രതികള്‍ക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നെന്നും തങ്ങളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കോടതിയെ അറിയിച്ചത്. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഭാര്യമാരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നു കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രതികളുടെ ഭാര്യമാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയാണ് സോഫിയയെ അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതി റഫീഖിന്റെയും സോഫിയയുടെയും ശബ്ദസാംപിളുകള്‍ പരിശോധിക്കും. ശാസ്ത്രീയപരിശോധന നടത്താന്‍ കോടതിയുടെ അനുമതി വാങ്ങും. പ്രതികളുമായി നടത്തിയ ഫോണ്‍വിളികള്‍ ഷംന റെക്കോഡ് ചെയ്തിരുന്നു. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ആയിരക്കണക്കിന് കോടികൾ നൽകിയവർക്ക് 377 കോടി ഒരു പ്രശ്നമല്ല’; മുഖ്യമന്ത്രിയുടെ ആരോപണങ്ങളുടെ മുനയൊടിച്ച് കെ.എൻ....

0
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്...

വിയ്യൂർ ജയിലിലെ റിമാൻഡ് പ്രതിയുടെ മരണം മർദ്ദനം മൂലമല്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

0
തൃശ്ശൂർ: വിയ്യൂര്‍ ജില്ലാ ജയിലില്‍ കുഴഞ്ഞുവീഴുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

വാടകവീട്ടിൽ കവർച്ച; പട്ടിമറ്റത്ത് എട്ട് പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
പട്ടിമറ്റം: പട്ടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ മുറിയിൽ അതിക്രമിച്ചു കയറി എട്ട്...

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കാൻ ശ്രമം തുടരും: മന്ത്രി പി.സി. വിഷ്ണുനാഥ്

0
തിരുവനന്തപുരം : കേരള ടൂറിസത്തിന് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ...