താലൂക്കാശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവം ; ആശുപത്രി അധികൃതര്‍ക്കെതിരെ യുവതിയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : താലൂക്കാശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം. ഞായറാഴ്ചയാണ് യുവതി ശുചിമുറിയില്‍ പ്രസവിച്ചത്.

പ്രസവ വേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പ്രസവത്തിന് സമയമായില്ല, കൂടുതല്‍ വേദന വരുമ്പോള്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാം എന്നാണ് നഴ്‌സിങ് വിഭാഗത്തിലുള്ളവര്‍ പറഞ്ഞതെന്ന് യുവതിയുടെ ഭര്‍ത്താവ് പ്രവീണ്‍ പറഞ്ഞു.

പിന്നീട് ശുചിമുറിയില്‍ പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയത്. കുഞ്ഞിന് ഭാരക്കുറവും മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

താലൂക്കാശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ ആരോഗ്യം വഷളാവാന്‍ കാരണമെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് സാധാരണ സംഭവം മാത്രമാണെന്നാണ് താലൂക്കാശുപത്രി സൂപ്രണ്ട് അടക്കമുള്ളവരുടെ നിലപാട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...