Saturday, April 20, 2024 12:21 pm

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണം മാസം തികയാതെയുള്ള പ്രസവത്തിന് കാരണമായേക്കാം

For full experience, Download our mobile application:
Get it on Google Play

ലോകമെമ്പാടും മാസം തികയാതെയുള്ള കുട്ടികളുടെ ജനനം ഒരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇതിന് കാരണം പ്ലാസ്റ്റിക്കുമായുള്ള നിരന്തര സമ്പര്‍ക്കമാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകരുടെ പഠനം. ഭക്ഷണം പൊതിയാനും സൂക്ഷിക്കാനുമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ കണ്ടു വരുന്ന സിന്തറ്റിക് രാസവസ്തുവായ താലേറ്റുകളാണ് മാസം തികയാതെയുള്ള പ്രസവത്തിന് പിന്നിലെ പ്രധാന കാരണം. പ്ലാസ്റ്റിക്കിനെ മൃദുവും ഫ്‌ളെക്‌സിബിളും ഏറെക്കാലം നിലനില്‍ക്കുന്നതിനും വേണ്ടിയാണ് ഉല്‍പന്നങ്ങളില്‍ താലേറ്റുകള്‍ ചേര്‍ക്കുന്നത്. താലേറ്റുകള്‍ ഇപ്പോള്‍ ലോകത്തെല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞു. പലവിധത്തില്‍ ഗര്‍ഭിണികളുടെ ശരീരത്തിലുള്ള താലേറ്റുകള്‍ പ്ലാസന്റയില്‍ വീക്കമുണ്ടാക്കുകയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാവുകയും ചെയ്യുന്നു. ഡി (2എഥൈല്‍ഹെക്സില്‍) താലേറ്റ് അല്ലെങ്കില്‍ ഡിഇഎച്ച്പി എന്ന് വിളിക്കപ്പെടുന്ന ഭക്ഷണ പാക്കേജിങ്ങില്‍ കാണപ്പെടുന്ന താലേറ്റുകള്‍ മൂലമാണ് മാസം തികയാതെയുള്ള പ്രസവങ്ങള്‍ പ്രധാന കാരണമെന്ന് പഠനം പറയുന്നത്. 2018 ല്‍ മാസം തികയാതെയുള്ള ജനനങ്ങളില്‍ 5% മുതല്‍ 10% വരെ ഡിഇഎച്ച്പിയും അതിന് സമാനമായ മൂന്ന് രാസവസ്തുക്കളും കാരണമാകുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. 40 ആഴ്ചയാണ് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയിലെത്താന്‍ വേണ്ടത്.

Lok Sabha Elections 2024 - Kerala

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് എന്‍വൈറോണ്‍മെന്റല്‍ ഇന്‍ഫ്‌ലുവന്‍സേഴ്സ് ഓണ്‍ ചൈള്‍ഡ് ഹെല്‍ത്ത് ഔട്ട്കംസ് (ഇസിഎച്ച്ഓ) നിന്നുള്ള ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ 5006 ഗര്‍ഭിണികളികളെയാണ് ഉള്‍പ്പെടുത്തിയത്. ഇവരുടെ ഗര്‍ഭകാലത്തെ വിവിധ ഘട്ടങ്ങളില്‍ ശേഖരിച്ച മൂത്ര സാമ്പിളില്‍ വ്യത്യസ്ത തരത്തിലുള്ള തലേറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. നിത്യേനയുള്ള പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ പല രീതിയില്‍ താലേറ്റുകള്‍ പലകാലങ്ങളിലായി നമ്മുടെ ഉള്ളില്‍ കയറിയിട്ടുണ്ട്. കുട്ടികളുടെ ജനനത്തില്‍ മാത്രമല്ല കാന്‍സര്‍, ആസ്മ പോലെയുള്ള ഗുരുതര രോഗങ്ങള്‍ക്കും ഇവ കാരണമാണ്. ആഗോളതലത്തില്‍ ഏകദേശം 8.4 ദശലക്ഷം മെട്രിക് ടണ്‍ താലേറ്റുകളും മറ്റ് പ്ലാസ്റ്റിസൈസറുകളുമാണ് ഓരോ വര്‍ഷവും ഉപഭോഗം ചെയ്യപ്പെടുന്നത്. ഭക്ഷണം സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ റീസൈക്ലിങ് കോര്‍ഡ് 3 കാണിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കരുതെന്നും പഠനത്തില്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി:അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിന്റെ രണ്ടാം...

അടൂർ കരുവാറ്റ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം

0
അടൂർ : കരുവാറ്റ ഭാഗത്തെ വാർഡ് 1,2,28 പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം...

ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നു ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…!

0
ബെയ്ജിങ്: ജല ചൂഷണവും നഗര പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വര്‍ധിച്ചുവരുന്ന ഭാരവും കാരണം...

നരേന്ദ്ര മോദി രാജ്യത്ത് അഴിമതിയുടെ സ്കൂൾ  നടത്തുകയാണ് : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്  എംപി...