കോന്നി : കലഞ്ഞൂർ കാരുവയലിൽ യുവാവിന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. കാരുവയൽ അനന്തു ഭവനിൽ അനന്തു(28൦വിന്റെ മൃതദേഹമാണ് ചൊവാഴ്ച രാവിലെ കാരുവയൽ പാലത്തിന് സമീപം കനാലിൽ കണ്ടെത്തിയത്. യുവാവിന്‍റെ തലയ്ക്ക് പിറകിൽ കാണപ്പെട്ട വെട്ടേറ്റപോലെയുള്ള വലിയ മുറിപാടും മുഖത്തെ പാടുകളും കൊലപാതക സാധ്യത വർധിപ്പിക്കുന്നതായി അന്വേഷണ സംഘം പറയുന്നു.
ഞായറാഴ്ച രാത്രിയിൽ അനന്തുവിനെ കാണാതായി എന്ന് ബന്ധുക്കൾ കൂടൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൃതദേഹം കണ്ടെത്തിയതിന് അരകിലോമീറ്റർ അകലെ പ്ലാന്റേഷൻ കോർപറേഷൻ റബ്ബർ എസ്റ്റേറ്റിനുള്ളിൽ ആക്രമണം നടന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ചോര പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കനാലിലേക്കുള്ള വഴിയിലും ചോര പാടുകൾ ഉണ്ട്. ഇതിന് സമീപത്ത് കനാലിൽ നിന്നും അനന്തുവിന്‍റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.
സംഭവ സ്ഥലത്ത് നിന്നും അനന്തുവിന്‍റെ മുടിയുടെ ഭാഗവും കണ്ടെത്തി. മൃതദേഹം കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഒരാളെ പോലീസ് തിരയുന്നുണ്ട്. നന്നായി നീന്തൽ വശമുള്ള അനന്തു മുങ്ങി മരിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033