ജലപരിശോധനാ നിരക്കില്‍ കുറവ് വരുത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ കേരള ജല അതോറിറ്റിക്ക് കീഴിലുള്ള ജലപരിശോധനാ ലാബോറട്ടറികളില്‍ വാണിജ്യ ആവശ്യത്തിനുള്ള ലൈസന്‍സിനായുള്ള ജലപരിശോധനാ നിരക്കില്‍ പ്രത്യേക പാക്കേജ്. അഞ്ച് പാക്കേജുകളാണ് പുതുതായി നിലവില്‍ വന്നത്. ജില്ലാ, ഉപജില്ലാ ലാബുകളിലെ പാക്കേജുകള്‍ ഏകീകരിച്ചതാണ് പുതുക്കിയ പാക്കേജ്. പുതുക്കിയ നിരക്ക് പ്രകാരം 17 രാസ- ഭൗതിക ഘടകങ്ങള്‍ പരിശോധിക്കുന്നതിന് 2,450 രൂപയുടെയും ബാക്ടീരിയയുടെ സാന്നിധ്യം ഉള്‍പ്പെടെ ഒമ്പതുഘടകങ്ങള്‍ പരിശോധിക്കുന്നതിന് 1,590 രൂപയുടെയുമാണ് പുതുക്കിയ പാക്കേജ്.

ഇ കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം മാത്രം പരിശോധിക്കാന്‍ 625 രൂപയാകും. വിശദമായ പരിശോധനയ്ക്ക് ജില്ലാ ലാബില്‍ 3300 രൂപയും സബ് ജില്ലാ ലാബില്‍ 2230 രൂപയുമായിരുന്നതാണിപ്പോള്‍ കുറച്ചത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍എബിഎല്‍) അംഗീകാരം ലഭിച്ച ഇടുക്കി മെഡിക്കല്‍ കോളേജിനു സമീപമുള്ള ജില്ലാ ലബോറട്ടറി, തൊടുപുഴ, അടിമാലി പതിനാലാംമൈല്‍, ചെറുതോണി ഉപജില്ലാ ലാബുകള്‍ എന്നിവയാണ് ജില്ലയില്‍ ജല അതോറിറ്റിയുടെ ജലഗുണനിലവാര പരിശോധനാ വിഭാഗത്തിനുള്ളത്.

ഇവിടങ്ങളില്‍ പരിശോധനക്കുള്ള സൗകര്യമുണ്ടായിരിക്കും. പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഓരോരോ ഘടകങ്ങള്‍ മാത്രമായും പരിശോധിക്കാം. മൂന്നെണ്ണം വരെയുള്ള വ്യക്തിഗത ഘടക പരിശോധനാ നിരക്കിനൊപ്പം 100 രൂപ അധിക ഫിക്‌സഡ് ചാര്‍ജ് ശേഖരിക്കും. ഗാര്‍ഹിക ആവശ്യത്തിനുള്ള പരിശോധനാ ഫീസായ 850 രൂപയില്‍ മാറ്റമില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്നുള്ള സാമ്പിളുകള്‍ ഗാര്‍ഹിക വിഭാഗമായി പരിഗണിക്കും. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഫീസ് അടച്ച്‌ പരിശോധന നടത്താം.

ഗാര്‍ഹിക വിഭാഗങ്ങളിലെ പരിശോധനക്കുള്ള നിലവിലെ 850, 500 രൂപ പാക്കേജ് തുടരും. 850 രൂപയുടെ പാക്കേജില്‍ ജൈവഘടകങ്ങള്‍ അടക്കം 19 ഘടകങ്ങള്‍ പരിശോധിക്കും.ജൈവഘടകങ്ങള്‍ മാത്രം പരിശോധിക്കുന്നതിന് 500 രൂപയാണ് ഫീസ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്നുള്ള സാമ്പിളുകള്‍ ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാസ- ഭൗതിക രാസപരിശോധനക്കുള്ള വെള്ളം രണ്ടു ലിറ്ററിന്‍റെശുദ്ധമായ കാനിലും ബാക്ടീരിയോളജിക്കല്‍ പരിശോധനകള്‍ക്കായി 200 മില്ലിലിറ്റര്‍ വെള്ളം അണുവിമുക്തമായ ബോട്ടിലിലും ശേഖരിച്ച്‌ ലാബില്‍ എത്തിക്കണം.

ലൈസന്‍സ് ആവശ്യത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എടുത്തുനല്‍കുന്ന വെള്ളത്തിനൊപ്പം സാക്ഷ്യപ്പെടുത്തിയ കത്തും കൊണ്ടുവരണം. പരിശോധനാ റിപ്പോര്‍ട്ട് നാലു മുതല്‍ ആറ് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായോ നേരിട്ടോ ലഭിക്കും.

പുതുക്കിയ പാക്കേജുകളും നിരക്കും
വാണിജ്യം- ബാക്ടീരിയോളജി 625 രൂപ, പ്രത്യേക പാക്കേജ് 1590 രൂപ, വിശദമായ രാസ- ഭൗതിക പരിശോധന 2450 രൂപ, ഭൗതിക പരിശോധന രണ്ട് 1625 രൂപ. ഗാര്‍ഹികം- ബാക്ടീരിയോളജി 500 രൂപ, രാസ- ഭൗതിക- ബാക്ടീരിയോളജി പരിശോധന 850 രൂപ.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...