തിരുവനന്തപുരം : പബ്ബും ബ്രൂവറിയും സംസ്ഥാനത്ത് ഉടനില്ലെന്ന് സര്‍ക്കാരിന്റെ മദ്യനയം. ഒന്നാം തീയതി ഡ്രൈഡേ എന്നതിനും മാറ്റമില്ല. സര്‍ക്കാരിന്റെ സാമ്പത്തിക നഷ്ടം നികത്താന്‍ ഒന്നാം തീയതിയും ബീവറേജസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് മാറ്റങ്ങള്‍ വരുത്തേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തിലാകേണ്ടത്.
പബ്ബും ബ്രൂവറിയും ഉടനില്ല ; ഒന്നാം തീയതി മദ്യം കിട്ടില്ല
RECENT NEWS
Advertisment