നര്‍ത്തകി, അവതാരക, അഭിനേത്രി എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സ്വാസിക വിജയ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം പരമ്പരകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. പിന്നീട് ‘ചതുരം’ പോലെയുള്ള സിനിമകളിലൂടെ താരം ബിഗ് സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക താല്‍പ്പര്യമാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സ്വാസികയും തമിഴ് സീരിയല്‍ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ബീച്ചില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
സീരിയല്‍ സെറ്റില്‍ വെച്ചാണ് സ്വാസികയും പ്രേമും കണ്ടുമുട്ടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയും ഇരുവരും വിവാഹിതരാവുകയകയായിരുന്നു. വിവാഹശേഷമുളള സ്വാസികയുടെ ആദ്യത്തെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് പ്രേം. മാലി ദ്വീപില്‍ ഏകദേശം ഒരാഴ്ചക്കാലം ഇരുവരും ആഘോഷം പൊടിപൊടിച്ചിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം പിറന്നാള്‍ ആഘോഷഭരിതമാക്കി. എന്റെ ഈ അവിശ്വസനീയ വ്യക്തിക്ക് ഒരു ജന്മദിന പോസ്റ്റ് കൂടി. നമുക്ക് ധാരാളം കഴിക്കാം, ലോകമെമ്പാടും സഞ്ചരിക്കാം, ആരും കാണാത്ത രീതിയില്‍ നൃത്തം ചെയ്യാം, കൂടുതല്‍ സംശയാസ്പദമായ തീരുമാനങ്ങള്‍ ഒരുമിച്ച് എടുക്കാം. നിങ്ങള്‍ക്ക് ചിരിയുടെയും സന്തോഷത്തിന്റെയും വിജയത്തിന്റെയും മറ്റൊരു വര്‍ഷം ഇതാ. അവിടെ നിങ്ങള്‍ക്ക് നേടാന്‍ ധാരാളം. ചിയേഴ്‌സ് സ്‌നേഹം. സ്വാസികയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് പ്രേം കുറിച്ചു. നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ച് എത്തുന്നത്.