സ്വാസികയുടെ പിറന്നാള്‍ ആഘോഷമാക്കി പ്രേം

For full experience, Download our mobile application:
Get it on Google Play

നര്‍ത്തകി, അവതാരക, അഭിനേത്രി എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സ്വാസിക വിജയ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം പരമ്പരകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. പിന്നീട് ‘ചതുരം’ പോലെയുള്ള സിനിമകളിലൂടെ താരം ബിഗ് സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക താല്‍പ്പര്യമാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സ്വാസികയും തമിഴ് സീരിയല്‍ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ബീച്ചില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

സീരിയല്‍ സെറ്റില്‍ വെച്ചാണ് സ്വാസികയും പ്രേമും കണ്ടുമുട്ടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയും ഇരുവരും വിവാഹിതരാവുകയകയായിരുന്നു. വിവാഹശേഷമുളള സ്വാസികയുടെ ആദ്യത്തെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് പ്രേം. മാലി ദ്വീപില്‍ ഏകദേശം ഒരാഴ്ചക്കാലം ഇരുവരും ആഘോഷം പൊടിപൊടിച്ചിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം പിറന്നാള്‍ ആഘോഷഭരിതമാക്കി. എന്റെ ഈ അവിശ്വസനീയ വ്യക്തിക്ക് ഒരു ജന്മദിന പോസ്റ്റ് കൂടി. നമുക്ക് ധാരാളം കഴിക്കാം, ലോകമെമ്പാടും സഞ്ചരിക്കാം, ആരും കാണാത്ത രീതിയില്‍ നൃത്തം ചെയ്യാം, കൂടുതല്‍ സംശയാസ്പദമായ തീരുമാനങ്ങള്‍ ഒരുമിച്ച് എടുക്കാം. നിങ്ങള്‍ക്ക് ചിരിയുടെയും സന്തോഷത്തിന്റെയും വിജയത്തിന്റെയും മറ്റൊരു വര്‍ഷം ഇതാ. അവിടെ നിങ്ങള്‍ക്ക് നേടാന്‍ ധാരാളം. ചിയേഴ്‌സ് സ്‌നേഹം. സ്വാസികയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച്‌ കൊണ്ട് പ്രേം കുറിച്ചു. നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ച് എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...