Monday, July 7, 2025 9:21 am

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബാലഗോകുലത്തിൻ്റെ നേതൃത്വത്തിലാണ് വിവിധയിടങ്ങളിൽ ശോഭയാത്ര നടക്കുന്നത്. അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ ബാലഗോകുലം ജന്മാഷ്ടമി ആഘോഷിക്കുന്നത്. കടയാന്ത്ര ശ്രീഹരി, പള്ളിയറത്തളം, പൊടിയാടി ശ്രീ ഗണേശ, കല്ലുങ്കൽ, മണിപ്പുഴ ശ്രീ വ്യാസ, മേപ്രാൽ വിവേകാനന്ദ, കാരയ്ക്കൽ സരസ്വതി, ചാത്തങ്കരി വിവേകാനന്ദ, കോച്ചാരി മുക്കം, പെരിങ്ങര ശ്രീ വിനായക, ഒട്ടത്തിൽ ശ്രീ ധർമ്മശാസ്താ, ഇഴിഞ്ഞില്ലം വിവേകാനന്ദ, ആലും തുരുത്തി ശ്രീഭദ്ര, വേങ്ങൽ ശ്രീ മുരുക, അഴിയിടത്തുചിറ കൈലാസ്, പെരിങ്ങോൾ ആസാദ്, കാവുംഭാഗം ശിവശക്തി, പാലിയേക്കര ആഞ്ജനേയ, കാട്ടൂക്കര, വെൺപാല ശ്രീ സുബ്രഹ്മണ്യ, തുകലശ്ശേരി ശ്രീ മഹാദേവ, പാലിയേക്കര ശ്രീവല്ലഭ, മതിൽ ഭാഗം ശ്രീ ശങ്കര, കിഴക്കുംമുറി സാന്ദീപനി, ഇരുവള്ളിപ്ര എന്നീ ഗോകുലങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭാ യാത്രകൾ കാവുംഭാഗം അമ്പിളി ജംഗ്ഷനിൽ സംഗമിക്കും.

വൈകിട്ട് ആരംഭിക്കുന്ന മഹാശോഭ യാത്ര ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ ഉദ്ഘാടനം ചെയ്യും. തുടർന്ന് മഹാശോഭയാത്ര കാവും ഭാഗത്തുനിന്ന് ആരംഭിച്ച് തിരുവല്ല ദീപ ജംഗ്ഷനിൽ എത്തിച്ചേരുകയും തുടർന്ന് മന്നം കരച്ചിറ ശ്രീ ശങ്കര, മുത്തൂർ ശ്രീഭദ്ര, കുറ്റപ്പുഴ, ചുമത്ര, മീന്തലക്കര ശ്രീധർമ്മശാസ്താ, കോട്ടത്തോട്, ആമല്ലൂർ എന്നീ ശോഭാ യാത്രകൾ ദീപ ജംഗ്ഷനിൽ എത്തിച്ചേർന്ന് മഹാ ശോഭാ യാത്രയുമായി സംഗമിച്ച് ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് സമാപിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം പാലത്തിനു സമീപം കനാലിലേക്ക് കക്കൂസ് മാലിന്യം നിക്ഷേപിച്ചു

0
ഏഴംകുളം : ഏഴംകുളം ദേവിക്ഷേത്രത്തിന് 50മീറ്റർ മാത്രം അകലെ പാലത്തിനു...

പീഡനക്കേസിൽ സാക്ഷിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

0
ന്യൂഡൽഹി : പീഡനക്കേസിൽ സാക്ഷിയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മരിച്ച നിലയിൽ...

പബ്ലിക്ക് ലൈബ്രറി സന്ദര്‍ശിച്ച് കോന്നി ഗവ. എൽ.പി സ്കൂള്‍ വിദ്യാര്‍ഥികള്‍

0
കോന്നി : വായന മാസാചരണത്തിന്റെ ഭാഗമായി കോന്നി ഗവ. എൽ.പി.സ്ക്കൂളിലെ...

ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്‌ ; താത്കാലിക വെടിനിര്‍ത്തല്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക

0
ഗാസ്സ സിറ്റി: ഗാസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക. വെടിനിർത്തൽ ചർച്ചക്കായി...