പത്തനംതിട്ട : സര്‍ക്കാര്‍ ഡാക്കിട്ടറുടെ മറുഭാഷ വായിക്കാനറിയാതെ ഫാര്‍മസിസ്റ്റുകള്‍ വലയുന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിക്ക് എഴുതിനല്‍കിയ മരുന്ന് കുറിപ്പടി ഇത്തരത്തിലുള്ളതാണ്. പത്തനംതിട്ടയിലെ മരുന്ന് വ്യാപാരികളൊക്കെ കയ്യൊഴിഞ്ഞു. കൊടുക്കുന്ന മരുന്ന് മാറിപ്പോയാല്‍ അകത്തുകിടക്കേണ്ടിവരുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ഈ മരുന്നില്ല എന്ന് അവര്‍ പറഞ്ഞു.
എഴുതുന്നയാളിനും സ്ഥിരമായി ഈ കുറിപ്പടി ചെല്ലുന്ന മരുന്ന് കടകളിലും അല്ലാതെ മറ്റാരും ഇത് വായിക്കരുത് എന്ന ഉദ്ദേശം ഇതിനു പിന്നിലുണ്ട്. രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് കുറിപ്പടി വ്യക്തമായി വായിക്കാവുന്ന ഭാഷയില്‍ മാത്രമേ എഴുതാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് രോഗികളുടെ ജീവന്‍ പണയം വെച്ചുള്ള ഈ കളി ഇവിടെ നടക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കേണ്ട വകുപ്പ് മേധാവികള്‍ ഉറക്കത്തിലാണ്. എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ യൂണിയനും സംഘടനയും ഒക്കെ ഇടപെടും. നിന്ന നില്‍പ്പില്‍ മിന്നല്‍ പണിമുടക്ക് നടത്താനും രോഗികളുടെ ജീവന്‍ വെച്ച് കളിക്കാനും ഒട്ടും മടിയില്ലാത്തവരും ഇഷ്ടംപോലെയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം തോന്ന്യാസങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യം. എന്ത് വന്നാലും ക്രൂശിക്കാന്‍ ഇവിടെ മെഡിക്കല്‍ ഷോപ്പ് ഉടമയും ഫാര്‍മസിസ്റ്റും ഉണ്ടല്ലോ. പിന്നെന്തിന് വൈദ്യന്റെ തലയില്‍ കേറുന്നത് എന്നാണ് അവരുടെ ചിന്ത. കുറിപ്പടി വായിക്കാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ ഉദ്ദേശം കണ്ട് മരുന്ന് നല്‍കുകയെ നിവര്‍ത്തിയുള്ളൂ. ഭാഗ്യത്തിന് മാത്രമാണ് ഒന്നും സംഭവിക്കാത്തത്.
ഇനിയെങ്കിലും ഇക്കാര്യത്തില്‍ ജനം പ്രതികരിക്കണം. ഇത്തരം വൈദ്യന്മാര്‍ക്കെതിരെ പരാതിയുമായി നീങ്ങണം. നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കണം. ജനങ്ങളുടെ വിലപ്പെട്ട ജീവന്‍വെച്ചു പന്താടാന്‍ ഇനിയും ഇത്തരക്കാരെ അനുവദിക്കരുത്.