Tuesday, February 18, 2025 4:47 am

പോത്തുപാറയിൽ കടുവ സാന്നിധ്യം ; വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ ക്യാമറകള്‍ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : പാ​ടം ഫോ​റ​സ്റ്റ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ല​ഞ്ഞൂ​ർ പോ​ത്തു​പാ​റ ക​മ്പ​ക​ത്തും​പ​ച്ച​യി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ക​ടു​വ​യെ ക​ണ്ട​താ​യാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളും ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്ന​ത്. റ​ബ​ർ തോ​ട്ട​ത്തി​നു​ള്ളി​ൽ നി​ന്ന്​ ക​ടു​വ താ​ഴേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​ത് ക​ണ്ട​താ​യി ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ക​ട​യി​ൽ പോ​യി തി​രി​കെ വ​ന്ന ന​ന്ദു എ​ന്ന ചെ​റു​പ്പ​ക്കാ​ര​നും ക​ടു​വ​യെ ക​ണ്ടു. തു​ട​ർ​ന്ന് കോ​ന്നി ഡി.​എ​ഫ്.​ഒ ആ​യു​ഷ്​ കു​മാ​ർ കോ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ടം ഫോ​റ​സ്റ്റ്​ സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് ര​ണ്ട് നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.

കോ​ന്നി ഫോ​റ​സ്റ്റ്​ സ്ട്രൈ​ക്കി​ങ് ഫോ​ഴ്‌​സും വ​ന​പാ​ല​ക​രും പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സ്വ​കാ​ര്യ പാ​റ​മ​ട​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. ഈ ​ഭാ​ഗം ജ​ന​വാ​സ മേ​ഖ​ല​യാ​യ​തി​നാ​ൽ വ​നം വ​കു​പ്പ് സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ​യും രാ​ത്രി​യി​ലു​മു​ള്ള ടാ​പ്പി​ങ് ജോ​ലി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​ന​പാ​ല​ക​ർ ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ന​പാ​ല​ക​ർ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കും. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ പോ​ത്തു​പാ​റ, ഇ​ഞ്ച​പ്പാ​റ, പാ​ക്ക​ണ്ടം എ​ന്നി​വ​ട​ങ്ങ​ളി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​വു​ക​യും പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച കെ​ണി​യി​ൽ പു​ലി​ക​ൾ കു​ടു​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ കാറിടിച്ച് മരിച്ചു

0
തിരുവനന്തപുരം : കരമന-കളിയിക്കാവിള പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ...

വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന ബാറുകള്‍ അനുവദിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

0
ഭോപ്പാല്‍: വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന ബാറുകള്‍ അനുവദിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍....

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന് ആറന്മുളയില്‍ തുടക്കം

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇനി ഞാന്‍...

കെ.ഐ.ഐ.ടി ക്യാമ്പസ് ഹോസ്റ്റലിൽ നേപ്പാൾ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

0
ഭുവനേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ഐ.ടി) യുടെ...