Wednesday, May 14, 2025 8:18 pm

മാലദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ പാർട്ടിക്ക് വൻ വിജയം

For full experience, Download our mobile application:
Get it on Google Play

മാലെ : ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു ചൈനയുമായി കൂടുതൽ അടുക്കുന്ന പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിൻ്റെ പാർട്ടിക്ക് മാലദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം. ‘മജ്ലിസ്’ എന്നറിയപ്പെടുന്ന മാലദ്വീപ് പാർലമെൻ്റിലെ 93 അംഗ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുയിസ്സുവിൻ്റെ പാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) ഫലപ്രഖ്യാപനം നടന്ന 86 സീറ്റിൽ 66 ഇടത്തും വിജയിച്ചു. മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് നേതൃത്വം നൽകുന്ന പ്രധാന പ്രതിപക്ഷമായ മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) 12 സീറ്റുകളിലേക്ക് ഒതുങ്ങി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന മാലദ്വീപ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസ്സുവിന് വിജയിക്കാനായങ്കിലും പാർലമെൻ്റിൽ പിഎൻസിക്കും സഖ്യകക്ഷികൾക്കും ആകെ എട്ട് സീറ്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഭരണത്തിന് ഭൂരിപക്ഷമില്ലാതിരുന്ന മുയിസ്സുവിൻ്റെ സർക്കാരിന് കരുത്ത് പകരുന്നതും പാർലമൻ്റിൽ വൻ ഭൂരിപക്ഷമുണ്ടായിരുന്ന എംഡിപിക്ക് കനത്ത തിരിച്ചടിയുമാണ് ഇപ്പോഴത്തെ ജനവിധി. 800 കിലോമീറ്ററിൽ 1192 ചെറു ദ്വീപുകൾ ചേരുന്നതാണ് മാലദ്വീപ്. ആകെ 2,84,663 വോട്ടർമാരാണ് ഉള്ളത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. തലസ്ഥാനമായ മാലെയിലെ സ്കൂളിലെത്തിയാണ് പ്രസിഡൻ്റ് മുയിസ്സു വോട്ട് രേഖപ്പെടുത്തിയത്. 45കാരനായ മുയിസ്സു മുൻ മന്ത്രിയും മേയറുമാണ്. തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരും സമ്മതിദാനം വിനിയോഗിക്കണമെന്ന് മുയിസ്സു ആഹ്വാനം ചെയ്തിരുന്നു. മാലദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിൻ്റെ പാർട്ടിയായ പിഎൻസിയുടെ വൻ വിജയം പ്രസിഡൻ്റിൻ്റെ നിലപാടുകൾക്കുള്ള പിന്തുണ കൂടിയാണെന്ന വിലയിരുത്തലുണ്ട്. ഇന്ത്യാ വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ നീക്കം നടത്തുന്ന മുയിസ്സുവിന് പ്രതിപക്ഷത്തിൻ്റെ പിന്തുണ നേടാനായിരുന്നില്ല. ദ്വീപിൽനിന്ന് ഇന്ത്യൻ സേനയെ പൂർണമായും പിൻവലിക്കണമെന്ന പ്രസിഡൻ്റിൻ്റെ നിലപാടിനെ പ്രതിപക്ഷം അനുകൂലിക്കാത്തത് തിരിച്ചടിയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുനാട് പൂവത്തുംമൂട് പാലത്തിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം

0
റാന്നി: പെരുനാട് പൂവത്തുംമൂട് പാലത്തിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം. ശബരിമല തീർത്ഥാടകരുടെ പ്രധാന...

ഓപ്പറേഷന്‍ ഡിഹണ്ട് ; 73 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി മേയ് 13 ന് സംസ്ഥാനവ്യാപകമായി നടത്തിയ...

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി...

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

0
കേരള സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആന്റ്...