ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് രാംനാഥ് കോവിന്ദിനെ ഡല്‍ഹിയിലെ ആര്‍ ആര്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചിരുന്നു. രാംനാഥ് കോവിന്ദിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിന്റെ മകന്‍ രാഷ്ട്രപതിയെ അറിയിച്ചിരുന്നത്.
രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; ആരോഗ്യനില തൃപ്തികരം
RECENT NEWS
Advertisment