തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് സ്വീകരിക്കുന്നത്. തുടർന്ന് അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിൽ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ചിനാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും
RECENT NEWS
Advertisment