ന്യൂഡൽഹി : രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിന് 10 മെഡലുകൾ ലഭിച്ചപ്പോൾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ രണ്ടും, സ്തുത്യർഹ സേവനത്തിന് 16ഉം മെഡലുകൾ കശ്മീർ നേടി. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകളിൽ മൂന്നെണ്ണവും ധീരതയ്ക്കുള്ള പോലീസ് മെഡലുകളിൽ 105 എണ്ണവും ജമ്മു കശ്മീരിനാണ്.
അർധ സേനാ വിഭാഗങ്ങളിൽ മെഡലുകൾ ഏറ്റവും കൂടുതൽ സിആർപിഎഫിനാണ്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകളിൽ ഒന്നും ധീരതയ്ക്കുള്ള പോലീസ് മെഡലുകളിൽ 75ഉം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ ആറും സ്തുത്യർഹ സേവനത്തിന് 56ഉം മെഡലുകൾ സിആർപിഎഫ് നേടി.