തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പൗരന്റെ പ്രധാനപ്പെട്ട കര്‍ത്തവ്യം ; എ.ഡി.എം അലക്സ് പി. തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പൗരന്റെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണെന്ന് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) അലക്സ് പി. തോമസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സമ്മതിദായക ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് പിന്നോക്കം പോകുന്നതു നമ്മുടെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പുകളിലൂടെ പ്രാധാന്യം ഉള്‍ക്കൊണ്ട് വോട്ടവകാശം വിനിയോഗിക്കാനുള്ള അറിവുകള്‍ ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കാന്‍ ഇത്തരം ദിനാഘോഷങ്ങളിലൂടെ കഴിയും. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നതു കുറഞ്ഞുവന്ന സാഹചര്യത്തിലാണു ജനുവരി 25ന് ദേശീയ സമ്മതിദായക ദിനാഘോഷമായി ആചരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതെന്നും എ.ഡി.എം പറഞ്ഞു. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ ‘സുസ്ഥിര വികസനത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത’ എന്ന സന്ദേശവും സമ്മതിദായക പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദേശീയ സമ്മതിദായക ദിനാഘോഷ പരിപാടിയില്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍ സജികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാതല കത്തെഴുത്ത് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ പുല്ലാട് വിവേകാനന്ദ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥി അഭിത വി.അഭിലാഷ്, അയിരൂര്‍ ജി.എച്ച്.എസ്.എസ്. വിദ്യാര്‍ഥി എ.ഗോപിക എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ എ.ഡി.എം വിതരണം ചെയ്തു. 18 വയസ് പൂര്‍ത്തിയായ എന്‍.ജി ഗംഗ, അഞ്ജലി പ്രസാദ്, ഹാജറ സലാം, ഫാത്തിമ എന്നിവര്‍ക്ക് ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ. ഫിലിപ്, കോഴഞ്ചേരി ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഗംഗാധരന്‍ തമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....