തിരുവനന്തപുരം : മാധ്യമ പ്രവർത്തനം ആരുടെയും കുത്തകയല്ലെന്നും പ്രസ്സ് ക്ലബ്ബ് അല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതെന്നും കേരളാ പത്ര പ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍, ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി എന്നിവര്‍ പറഞ്ഞു. പത്തനംതിട്ട മീഡിയ ചീഫ് എഡിറ്ററും കേരള പത്ര പ്രവർത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും ആയ പ്രകാശ് ഇഞ്ചത്താനത്തിന് സംസ്ഥാന കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.
പത്തനംതിട്ട പ്രസ്സ് ക്ലബ് നല്‍കിയ പരാതിയില്‍ ഒരു കഴമ്പുമില്ല. പത്തനംതിട്ട മീഡിയയോ പ്രകാശ് ഇഞ്ചത്താനമോ പ്രസ്സ് ക്ലബ്ബിന്റെ അംഗമാണെന്ന് പറയുകയോ പ്രസ്സ് ക്ലബ്ബില്‍ നിന്ന് വാര്‍ത്ത ശേഖരിക്കുകയോ ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ തമ്മിലും സംഘടനകള്‍ തമ്മിലുമുള്ള കിടമത്സരമാണ് പ്രസ്സ് ക്ലബ്ബ് പരാതി നല്‍കിയതിനു പിന്നില്‍. വാര്‍ത്തകള്‍ എത്രയുംവേഗം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു മാധ്യമത്തിന്റെ കഴിവാണ്. കാലഹരണപ്പെട്ട ഉപകരണങ്ങളും സാങ്കേതിക വിദ്യയുമായി നടക്കുന്നവര്‍ക്ക് പുതിയ യുഗത്തിലെ ഓണ്‍ ലൈന്‍ മാധ്യമങ്ങളോട് കിടപിടിക്കുവാന്‍ കഴിയാത്തവരാണ് പ്രകാശ് ഇഞ്ചത്താനത്തിനെതിരെ സൈബർ ഇടങ്ങളിലും ചാനലുകളിലും വ്യക്തിഹത്യവരെ നടത്തി അപമാനിക്കാൻ ശ്രമിച്ചത്. ഇത് തീർത്തും അപലപനീയവും, ജഗുത്പത്സാവഹവും ആണ്.
ഫ്രീ ലാൻഡ് ജേർണ്ണലിസം ലോക മാധ്യമ പ്രവർത്തന മേഖലയിൽ പൂർണ്ണ ആംഗികാരം നേടുന്ന കാലത്താണ് ഓൺലൈൻ മാധ്യമ പ്രവർത്തകനായ ഇദ്ദേഹത്തെ വാർത്തകള്‍ തങ്ങള്‍ക്കു മുമ്പേ ചെയ്യുന്നതിന്റെ പേരിൽ അപമാനിക്കാൻ ശ്രമിച്ചത്. ഇത്തരം തരാംതാണ ഇകഴ്തലുകൾ നടക്കുന്നത് മാധ്യമ പ്രവർത്തക മേഖലയിൽ അനാവശ്യ പ്രവണതകൾക്ക് ഇടം കൊടുക്കൽ ആകും. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷിർ സംഭവം സംബന്ധിച്ച് നടന്ന അനുബന്ധ നടപടികൾ സ്വയം ആല്മവിമർശനത്തിന് വേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ.
മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ അക്രഡിറ്റെഷന്‍ ലഭിച്ചിട്ടുള്ളൂ. ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്തവരാണ്. തുച്ചമായ വേതനത്തില്‍ രാവുംപകലും പണിയെടുക്കുന്ന ഇവര്‍ നല്‍കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്നത്. ഇവര്‍ പത്രപ്രവര്‍ത്തനം നടത്തേണ്ടെന്ന് പറഞ്ഞാല്‍ മിക്ക മാധ്യമങ്ങളും അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകും. കൃത്യമായി ശമ്പളം പോലും നല്‍കാറില്ല. നിലവില്‍ അക്രഡിറ്റെഷന്‍ ഇല്ലാത്തത് പ്രകാശ് ഇഞ്ചത്താനത്തിനു മാത്രമല്ല. കേരളത്തില്‍ അയ്യായിരത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ ഇതുപോലെ സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്തവരുണ്ട്. ഇവരൊക്കെ വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ ആണോ എന്ന് പത്തനംതിട്ട പ്രസ്സ് ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കണം. പ്രസ്സ് ക്ലബ്ബില്‍ ഓണ്‍ ലൈന്‍ മീഡിയാക്ക് അയിത്തം പറഞ്ഞവര്‍ മറ്റു രണ്ട് ഓണ്‍ ലൈന്‍ ചാനലുകള്‍ക്ക് അംഗത്വവും നല്‍കിയിട്ടുണ്ട്. വിമര്‍ശിക്കുമ്പോള്‍ അത് നിഷ്പക്ഷമാകണം.
തങ്ങളുടെ നിയന്ത്രണമോ അധികാരമോ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകരെ ഭീഷണിയിലൂടെ വരുതിയിലാക്കുവാനോ ഇല്ലാതാക്കുവാനോ പത്തനംതിട്ട പ്രസ് ക്ലബ് ശ്രമിക്കേണ്ടതില്ല. വിവിധ സംഘടനകള്‍ ഇവിടെ നിലവിലുണ്ട്. അവര്‍ അംഗങ്ങളായ സംഘടനകള്‍ അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യഥാസമയം നല്‍കുന്നുമുണ്ട്. നിയമവിരുദ്ധമായി അവര്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ നടപടിയെടുക്കുവാള്‍ പോലീസും കോടതിയും ഇവിടെയുള്ളപ്പോള്‍ പത്തനംതിട്ട പ്രസ്സ് ക്ലബ് അതിനുവേണ്ടി തുനിയേണ്ടതില്ല. കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്‍ കേരളത്തിലെ മുന്‍നിര സംഘടനയാണ്. ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗവുമാണ്. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ അംഗങ്ങളെയോ ഭാരവാഹികളെയോ ഇത്തരത്തില്‍ ഇനിയും ആക്ഷേപിച്ചാല്‍ ഉചിതമായ നിയമനടപടികളുമായി അസോസിയേഷന്‍ നീങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മുഴിക്കൽ, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, കെ കെ അബ്ദുള്ള എന്നിവർ പറഞ്ഞു.