തിരുവനന്തപുരം: രാജ്യത്ത് പലയിടത്തും മാധ്യമസ്വാതന്ത്ര്യം നഷ്ടപ്പെടുന്നെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15-ാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഗവർണറുടെ പരാമാർശം. ‘രാജ്യത്ത് തൊഴിൽ നൽകുന്നതിൽ നാലാം സ്ഥാനത്താണ് കേരളം. ആർബി ഐയുടെ കണക്ക് പ്രകാരം കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയ സംസ്ഥാനമാണ്. കേരളം മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു. സുസ്ഥിര വികസനത്തിൽ മികച്ച നിലയിലാണ്.0.07 ശതമാനം മാത്രമാണ് കേരളത്തിലെ ദാരിദ്ര രേഖ’. ഇത് രാജ്യത്തെ ഏററവും കുറവാണെന്നും ഗവർണർ പറഞ്ഞു.
‘തദ്ദേശ ഭരണം മികച്ച രീതിയിൽ നടത്തുന്നു. വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ ലഘൂകരിക്കും. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി തുടരും. സഹകരണ ഫെഡറിലസം ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് അനിവാര്യമാണെന്നും നിയമ നിർമാണ സഭയുടെ അധികാരവും അവകാശവും സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.’കാർഷിക മേഖലയിൽ പുതിയ ഉണർവുണ്ടാക്കും. ക്യഷി രീതികൾ നവീകരിക്കും. മത്സ്യതൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും’. പരമ്പരാഗത മത്സൃ തൊഴിലാളികളുടെ ഉപകരണങ്ങൾക്കും പരിരക്ഷനൽകുമെന്നും അദ്ദേഹം നയപ്രഖ്യാപനത്തിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033