Tuesday, May 13, 2025 4:24 am

അടുക്കളയിലെ അപകടകാരിയായ പ്രഷര്‍ കുക്കറിനെ അറിയണം

For full experience, Download our mobile application:
Get it on Google Play

അടുക്കളയില്‍ സംഭവിക്കാറുള്ള അപകടങ്ങളില്‍ ഒരു പക്ഷെ ഏറ്റവും കൂടുതലെന്ന് പറയാവുന്നത് പ്രഷര്‍ കുക്കറിന്റെ ഉപയോഗം കൊണ്ടുള്ളതാണ്. പ്രഷർ കുക്കർ പൊട്ടി തെറിക്കാൻ കാരണം നമ്മുടെ തന്നെ ഒരു അബദ്ധം തന്നെയാണ്. പാചകം ഏറെ ഈസിയാക്കി മാറ്റുന്ന ഈ ഉപകരണം പക്ഷെ ഏറെ അപകടകരമാണെന്ന ഓര്‍മ്മ അതുപയോഗിക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടതുണ്ട്. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചെന്നും അതുവഴി പൊള്ളലേറ്റെന്നും മരണപ്പെട്ടെന്നും വരെയുള്ള വാര്‍ത്തകള്‍ ഒരു പക്ഷെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമ്പോഴുള്ള സ്‌ഫോടനം ഏറെ വലുതാണ്.

എങ്ങിനെയാണ് ഇത് സംഭവിക്കുന്നത്. പ്രഷര്‍ കുക്കറിന്റെ അശ്രദ്ധമായ ഉപയോഗം തന്നെയാണ് ഇതിന് പ്രധാന കാരണം. ആവികൊണ്ടുള്ള അതി ശക്തമായ മര്‍ദ്ദം ഉപയോഗിച്ചാണ് പ്രഷര്‍ കുക്കറില്‍ പാചകം സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ആ മര്‍ദ്ദത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ലേലത്തിന് കിട്ടുന്നതും വിലക്കുറവില്‍ കിട്ടുന്നതും പ്രമുഖമായ കമ്പനികളുടേതല്ലാത്തതുമായ പ്രഷര്‍ കുക്കറുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത്തരം പ്രഷര്‍ കുക്കറുകളില്‍ ഉണ്ടാകുന്ന സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വിശ്വസിക്കാനാവില്ല. കൃത്യമായ അളവിലും രീതിയിലുമല്ല സുരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണമെങ്കില്‍ അത് അപകടമാണ്.

പ്രഷര്‍ കുക്കറിനകത്തെ റബ്ബര്‍ വളയം വൃത്തിയായും കൃത്യമായ ആകൃതിയിലും സൂക്ഷിക്കുക. ഇവയില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തേയ്മാനങ്ങളോ പൊട്ടലോ ഉള്ളവയാണെങ്കില്‍ ഉടന്‍ തന്നെ അത് മാറ്റേണ്ടതാണ്. പ്രഷര്‍ കുക്കറിനകത്തെ ശക്തമായ വായുമര്‍ദ്ദത്തെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് ഈ റബ്ബര്‍ വളയത്തിനുണ്ട്. കുക്കര്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് കമ്പനി നിര്‍ദ്ദേശങ്ങള്‍ വായിക്കുകയും അത് കൃത്യമായി പിന്തുടരുകയും ചെയ്യേണ്ടതുണ്ട്.

പ്രഷര്‍ കുക്കറിനകത്ത് ഒഴിക്കേണ്ട വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കേണ്ടതാണ്. ഒരോ അളവില്‍പെട്ട കുക്കറിലും വെള്ളം ഉപയോഗിക്കുന്നതിന് പ്രത്യേക അളവുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാകും. അതനുസരിച്ച് ആഹാരത്തിന്റെ അളവും തീരുമാനിക്കണം. കുക്കറില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കുത്തി നിറയ്ക്കരുത്. ചില ആഹാര പാദാര്‍ത്ഥങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ആവശ്യമാണ്. അതായത് കടല, പയര്‍ എന്നിവയെ പോലെ പാകം ചെയ്യുമ്പോള്‍ വികസിക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍. നുരഞ്ഞുപൊങ്ങുന്ന ആഹാരങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാതിരിക്കുക. അത് ചിലപ്പോള്‍ പ്രഷര്‍ കുക്കറിന്റെ സ്റ്റീം വാല്‍വില്‍ ആഹാരങ്ങള്‍ അടിഞ്ഞ് ദ്വാരം അടയാന്‍ ഇടയാക്കിയേക്കും. ഇത് അപകടമാണ്. പാസ്ത, ഓട്‌സ്, പൊടിയരി തുടങ്ങിയ ആഹാരങ്ങള്‍ ഇത്തരത്തിലുള്ള ആഹാരങ്ങളില്‍ ചിലതാണ്. ഇത്തരം ആഹാരങ്ങള്‍ പാകം ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ പാകം ചെയ്യുക.

ഓരോ തവണ ഉപയോഗിക്കുമ്പോഴും നിങ്ങള്‍ നിങ്ങളുടെ പ്രഷര്‍ കുക്കര്‍ പരിശോധിക്കുക. പ്രഷര്‍ കുക്കറിന്റെ അടപ്പ് പരിശോധിക്കുക. സേഫ്റ്റി വാല്‍വിന്റെ ഉറപ്പും പരിശോധിക്കേണ്ടതാണ്. ആവി പുറത്ത് പോകാതെ കുക്കറിനകത്ത് അപകടകരമാം വിധം മര്‍ദ്ദം കൂടുമ്പോള്‍ പ്രഷര്‍കുക്കറിന്റെ വാല്‍വ് പ്രവര്‍ത്തിക്കുകയും ആവി പുറത്ത് പോവുകയും ചെയ്യും. ഒരോ ഉപയോഗത്തിന് ശേഷവും പ്രഷര്‍ കുക്കറിന്റെ ഓരോ ഭാഗവും വൃത്തിയായി സൂക്ഷിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...