Monday, April 21, 2025 7:34 am

പ്രഷര്‍കുക്കര്‍ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങളിൽ കരുതൽ വേണം

For full experience, Download our mobile application:
Get it on Google Play

ഒട്ടുമിക്ക അടുക്കളയിലും ഇന്ന് ഉപയോഗിക്കുന്ന് ഒന്നാണ് പ്രഷര്‍കുക്കര്‍. അത് പാചകം എളുപ്പത്തിലാക്കുന്നതിനും സൗകര്യപൂര്‍വ്വം ഉപയോഗിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പ്രീതി അല്‍പം കൂടുതലാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചു എന്നുള്ള വാര്‍ത്ത. എന്നാല്‍ ഈ അവസരത്തില്‍ പ്രഷര്‍ കുക്കര്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ ഇത്രയും ഗുണവും സൗകര്യവും പ്രദാനം ചെയ്യുന്ന മറ്റൊരു വസ്തു ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സേഫ്റ്റി വാള്‍വ്
പലപ്പോഴും കുക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് കൂടുതല്‍ ഗുരുതര പരിക്കുകള്‍ സംഭവിക്കുന്നത്. എന്നാല്‍ പ്രഷര്‍ കുക്കറിന്റ സേഫ്റ്റി വാള്‍വ് കൃത്യസമയത്ത് തന്നെ മാറ്റി വാങ്ങിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിലുപരി വാങ്ങിക്കുമ്പോള്‍ ഏത് കമ്പനിയുടെ പ്രഷര്‍ കുക്കര്‍ ആണോ അതിന്റെ തന്നെ സേഫ്റ്റി വാള്‍വ് വാങ്ങിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നതായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഭക്ഷണ സാധനം വെക്കുമ്പോള്‍
കുക്കറില്‍ ഭക്ഷണ വസ്തുക്കള്‍ പാകം ചെയ്യുമ്പോള്‍ കുക്കറില്‍ നിറയെ ഭക്ഷണം പാകം ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കുക്കറില്‍ വായു പോവുന്നതിന് തടസ്സമുണ്ടാക്കുകയും ഇതിലെ ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി വേവാതിരിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ അത് രുചി കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുത്തി നിറച്ച് നിറയെ പാകം ചെയ്യുന്നതിന് ശ്രമിക്കരുത്. അത് കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ആഹാരം വെന്തതിന് ശേഷം
പലരും കാണിക്കുന്ന ഒരു തെറ്റാണ് ആഹാരം വെന്തതിന് ശേഷം കുക്കറിന് മുകളില്‍ തന്നെ വെയ്റ്റ് വെക്കുന്നത്. ഇത് ആഹാരത്തിന് രുചി വ്യത്യാസം ഉണ്ടാക്കുകയും ഭക്ഷണത്തിന്റെ ഗുണ നിലനവാരത്തെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ അറിയാതെ ചെയ്യുന്ന ഈ തെറ്റുകള്‍ പോലും പലപ്പോഴും തിരുത്തിയാല്‍ നമുക്ക് നല്ല രുചിയോടെ ഭക്ഷണം കഴിക്കാവുന്നതാണ്. കുക്കറിന്റെ അടപ്പ് തുറക്കുമ്പോള്‍ കുക്കറിന്റെ അടപ്പ് തുറക്കുമ്പോളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആവി മുഴുവനും പോവാതെ കുക്കറിന്റെ അടപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പൊട്ടിത്തെറിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ പെട്ടെന്ന് തുറക്കേണ്ട അവസ്ഥ വന്നാല്‍ കുക്കര്‍ പച്ച വെള്ളത്തില്‍ ഇറക്കി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാതെ ഒരു കാരണവശാലും അടപ്പ് തുറക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വെയ്റ്റിന്റെ ദ്വാരം വൃത്തിയാക്കണം
കുക്കറിന്റെ വെയ്റ്റിന്റെ ദ്വാരം വൃത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ചിലരില്‍ ഭക്ഷണമുണ്ടാക്കി ഭക്ഷണത്തിന്റെ അവശിഷ്ടം വെയ്റ്റിന്റെ ദ്വാരത്തില്‍ ഒട്ടിപ്പിടിക്കുന്നത് പലരും കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണത്തിന്റെ അവശിഷ്ടം കളയുന്നതിന് വേണ്ടി ഒരിക്കലും കൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തുണിയോ മറ്റോ ഉപയോഗിച്ച് വേണം ഇത്തരം അവശിഷ്ടങ്ങളെ എടുത്ത് കളയുന്നതിന്. അല്ലെങ്കില്‍ ശക്തിയായി ഊതുകയോ ചെയ്യേണ്ടതാണ്.

വാഷര്‍ വൃത്തിയായി സൂക്ഷിക്കുക
കുക്കറിനകത്ത് അടപ്പില്‍ കാണപ്പെടുന്ന വാഷര്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആഹാര വസ്തുക്കള്‍ പറ്റിപ്പിടിക്കാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും ഭക്ഷണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കുക്കര്‍ പൊട്ടിത്തെറിച്ചും മറ്റും ഉണ്ടാവുന്ന അപകടങ്ങള്‍ നാം തന്നെ കാണേണ്ടി വരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; ചെന്നൈക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം

0
മുംബൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടേറ്റ തോൽവിക്ക് സ്വന്തം തട്ടകമായ വാംഖഡെ...

എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കാ​ൻ സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ

0
ന്യൂ​ഡ​ൽ​ഹി : ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​യാ​ൻ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക്...

ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഇ​ന്ന് ക​ള​ത്തി​ൽ

0
ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി...

പാകിസ്താനിൽ മന്ത്രിക്കുനേരെ തക്കാളിയേറ്

0
ഇ​സ്‍ലാ​മാ​ബാ​ദ് : പാ​കി​സ്താ​നി​ൽ മ​ന്ത്രി​ക്ക് നേ​രെ ത​ക്കാ​ളി​യും ഉ​രു​ള​ക്കി​ഴ​ങ്ങും എ​റി​ഞ്ഞ് പ്ര​തി​ഷേ​ധ​ക്കാ​ർ....