ദില്ലി: നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പ്രായപൂർത്തിയായ ഒരാൾക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ട് എന്ന് കോടതി പറഞ്ഞു, ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട് എന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ ഹര്‍ജി തള്ളി പ്രസ്താവിച്ചു. ഇത്തരം ഹർജികൾ പബ്ളിസിറ്റിക് വേണ്ടി മാത്രമെന്നും കോടതി പറഞ്ഞു.