മനുഷ്യർക്ക് ശല്യവും രോഗവാഹിയുമാണ് ഈച്ചകൾ. ഭക്ഷണ സാധനങ്ങൾ, വസ്‌ത്രങ്ങൾ മറ്റ് വസ്‌തുക്കൾ എന്നിവിടങ്ങളിലെല്ലാം ഇവ വന്നിരിക്കാറുണ്ട്. ഇവയെ തുരത്താൻ പൊതുവെ ക്രീമുകളും കെമിക്കലുകളും പൊതുവിപണിയിൽ ലഭ്യമാണ്. എന്നാൽ അവയ്‌ക്ക് ചിലപ്പോൾ ആശങ്കാജനകമായ വിപരീത ഫലമുണ്ടായേക്കാം. അത്തരത്തിൽ ആശങ്കയൊന്നും കൂടാതെ ഈച്ചയെ എന്നന്നേക്കുമായി തുരത്താനുള്ള വഴിയാണ് ഇനി പറയുന്നത്. ഏതൊരു വീട്ടിലും വാങ്ങാറുള്ള ഈ സാധനങ്ങളുപയോഗിച്ച് ഈച്ചയെ ഓടിക്കാം. ഓറഞ്ച് എടുത്തശേഷം ബാക്കിവരുന്ന തൊലി ഈച്ചയെ ഓടിക്കാൻ നല്ലതാണ്. നേർത്ത കട്ടികുറഞ്ഞ ഒരു തുണി എടുക്കുക. ഇനി ഓറഞ്ച് തൊലി കഷ്‌ണങ്ങൾ ഇതിൽ വെച്ചശേഷം അടുക്കളയിൽ തൂക്കിയിട്ടോളൂ. ഇതിന്റെ മണം വരുന്നതോടെ ഈച്ച ഒഴിഞ്ഞുപോകും. യൂക്കാലിപ്റ്റസ് എണ്ണയോ പെപ്പർമിന്റ് എണ്ണയോ എടുത്ത് ഈച്ചശല്യം രൂക്ഷമായയിടത്ത് തളിക്കുന്നതും ഇവയുടെ ശല്യം അകറ്റാൻ ഉത്തമമാണ്. ഈ വഴികൾ പരീക്ഷിച്ചുനോക്കൂ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.