തിരുവനന്തപുരം : ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ വൈദികനും ശുശ്രൂഷക്കാരും ഉള്‍പ്പെടെ 5 പേര്‍ക്ക് പങ്കെടുക്കാമെന്ന് പോലീസ് മാര്‍ഗനിര്‍ദേശം . ഇതിനു പുറമെ മതചടങ്ങുകള്‍ വിശ്വാസികള്‍ക്ക് കാണുന്നതിനായി വെബ്കാസ്റ്റ് സൗകര്യം ഒരുക്കാന്‍ ആരാധനാലയങ്ങള്‍ ശ്രമിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
വിശ്വാസികള്‍ക്കായി ആരാധനാ ചടങ്ങുകളുടെ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്താന്‍ ആരാധനാലയങ്ങള്‍ ശ്രമിക്കണം . ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശനം അടച്ചതിനു ശേഷമേ ആരാധനാകര്‍മം നടത്താന്‍ പാടുള്ളു . ആരാധനാലയങ്ങള്‍ക്ക് സമീപം ഹോസ്റ്റലുകളോ കോണ്‍വെന്റുകളോ ഉണ്ടെങ്കില്‍ അവിടെ താമസിക്കുന്നവര്‍ക്കായി സിസിടിവി ക്യാമറയുടെ സഹായത്തോടെ ലോക്കല്‍ ടെലിക്കാസ്റ്റിംഗ് നടത്താന്‍ ശ്രമിക്കണം .
ആരാധനാ കര്‍മങ്ങള്‍ നടത്തുമ്പോള്‍ സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം . ലോക്ക് ഡൗണ്‍ കാലത്തെ പ്രത്യേക സാഹചര്യത്തിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു .