കുര്‍ബാനക്രമ ഏകീകരണം ; പ്രതിഷേധവുമായി വൈദികര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണ വിഷയത്തില്‍ പ്രതിഷേധവുമായി വൈദികര്‍. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്പ് ആന്റണി കരിയിലിനെ സന്ദര്‍ശിച്ചു. കുര്‍ബാന ക്രമ ഏകീകരണത്തില്‍ വത്തിക്കാന്‍ കത്തയച്ച പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഇടവക അടിസ്ഥാനത്തില്‍ ഇളവ് വേണമെന്ന ആവശ്യത്തിലാണ് പ്രതിഷേധിക്കുന്ന വൈദികര്‍. ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വത്തിക്കാന് കത്തയക്കണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടു.

കുര്‍ബാന ക്രമ ഏകീകരണത്തില്‍ ഒരു രൂപതയ്ക്ക് മാത്രം ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ഇന്നലെ വത്തിക്കാന്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിനും കത്തയച്ചിരുന്നു. സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താന്‍ ബിഷപ്പ് കരിയിലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈദികര്‍ കൂടിക്കാഴ്ച നടത്തുന്നത്. കുര്‍ബാന ക്രമ ഏകീകരണത്തില്‍ ഇടവക തലത്തില്‍ ഇളവ് വേണമെന്ന ആവശ്യത്തിലാണ് വൈദികര്‍.

കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് ഇടവകകളെ പിന്‍തിരിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്ന് സഭാ നേതൃത്വം അറിയിച്ചു. പൗരസ്ത്യ തിരുസംഘം ഇത് സംബന്ധിച്ച് കര്‍ദ്ദിനാളിനും ബിഷപ്പ് ആന്റണി കരിയിലിനും കത്തയച്ചു. കാനന്‍ നിയമത്തിലെ 1538 വകുപ്പ് ബിഷപ്പ് കരിയില്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് വത്തിക്കാന്‍ വിമര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...