ഡല്‍ഹി : കൊറോണയെ കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരുകളെ മറിച്ചിടുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രിയങ്ക ഗാന്ധി. ലോകാരോഗ്യ സംഘടന കൊവിഡ് 19 നെ മഹാമാരിയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കാ ഗാന്ധി ആഞ്ഞടിച്ചത്.
”സെന്‍സെക്സ് കൂപ്പുകുത്തിയിരിക്കുന്നു. ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ മാഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പി.ആര്‍ സ്റ്റണ്ടില്‍ വിദഗ്ധനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചിടുന്നതിനിടെ സമയം കിട്ടുകയാണെങ്കില്‍ രാജ്യത്തിന് അത്യാവശ്യമായ ഈ വിഷയത്തെകുറിച്ച് സംസാരിക്കണം.”-പ്രിയങ്ക ട്വീറ്റ് ചെയ്തു.