പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മൂന്നു രാജ്യങ്ങളിലേക്ക് നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം. രാവിലെ പത്തുമണിയോടെയാണ് മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടത്. ജോർദ്ദാൻ കൂടാതെ എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കുന്നുണ്ട്.  ജോർദ്ദാനിലെത്തുന്ന നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ എഴുപത്തഞ്ചാം വർഷത്തിലാണ് മോദിയുടെ യാത്ര എന്നതാണ് ശ്രദ്ധേയം.

നാളെ രാവിലെ ഇന്ത്യയിലെയും ജോർദ്ദാനിലെയും വ്യവസായികളുടെ യോഗത്തിൽ മോദി പങ്കെടുക്കും. പിന്നീട് മോദി പെട്രയിലേക്ക് പോകും. ഇതിനു ശേഷം എത്യോപ്യയിലേക്ക് പോകുന്ന മോദി, പ്രധാനമന്ത്രി അബി അഹമ്മദലിയുമായി ചർച്ച നടത്തും. ഇതാദ്യമായാണ് മോദി എത്യോപ്യയിൽ എത്തുന്നത്. എത്യോപ്യയിൽ നിന്ന് ബുധനാഴ്ച ഒമാനിലെത്തുന്ന മോദി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ കാണും. ഇന്ത്യയ്ക്കും ഒമാനുമിടയിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിലാണ് മോദിയുടെ രണ്ടാം ഒമാൻ യാത്ര.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....