വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. റഷ്യയുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ പറഞ്ഞു. റഷ്യയും ഇന്ത്യയും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും ഡിസംബറിൽ പുടിൻ്റെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് നിരന്തരം ചർച്ച ചെയ്ത് വരികയായിരുന്നുവെന്നും സമാധാനത്തിനായി നടത്തിയ എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായും മോദി കൂടിക്കാഴ്ചയിൽ അറിയിച്ചു. രണ്ട് രാജ്യങ്ങളും ക്രിയാത്മകമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളതെന്ന് മോദി പറഞ്ഞു.

യുക്രെയ്‌ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരവും കൂടിക്കാഴ്ചയിൽ ചർച്ചയായി. വ്യാപാരം, രാസവളം, ബഹിരാകാശം, സുരക്ഷ, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറിയെന്നും ഇന്ത്യ- റഷ്യ തന്ത്രപരമായ പങ്കാളിത്തം പ്രാദേശിക, ആഗോള സ്ഥിരതയുടെ സുപ്രധാന സ്തംഭമായി തുടരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...