ന്യൂഡല്‍ഹി : കാര്‍ഷിക നിയമം നടപ്പിലാക്കിയത് വിശദ്ധമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് പ്രധാനമന്ത്രി. നിയമത്തിന്റെ ഗുണം നിരവധി കര്‍ഷകര്‍ക്ക് ലഭിച്ചു. കര്‍ഷകര്‍ക്ക് പുതിയ അധികാരങ്ങളും അവകാശങ്ങളും ലഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത് ‘ റേഡിയോ പരിപാടിക്കിടെയാണ് കാര്‍ഷിക നിയമത്തെപ്പറ്റി പരാമര്‍ശിച്ചത്.
ഡിസംബര്‍ മൂന്നിനു കര്‍ഷകരുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചിരുന്നു. അതിനു മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കര്‍ഷകര്‍ സമരം നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഡല്‍ഹി നിരന്‍കരി മൈതാനത്ത് സമരം നടത്തണമെന്ന് പോലീസിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.