Monday, May 5, 2025 10:02 pm

വൻ ജനപങ്കാളിത്തത്തിലൂടെ ജി20 ക്ക് സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര

For full experience, Download our mobile application:
Get it on Google Play

ദില്ലി: വൻ ജനപങ്കാളിത്തത്തിലൂടെ ജി20 ക്ക് സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര. 1.5 കോടി ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തിന് ഇന്ത്യയുടെ ജി20 അധ്യക്ഷത സാക്ഷ്യം വഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ ജി20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവൽക്കരണ റാലികൾ, സ്മാരകങ്ങൾക്കൊപ്പം സെൽഫി മത്സരങ്ങൾ, ഉപന്യാസ-ക്വിസ് മത്സരങ്ങൾ, ശിൽപ്പശാലകൾ, മാരത്തണുകൾ, ശുചിത്വ യജ്ഞങ്ങൾ, യുവ സംവാദം തുടങ്ങിയ പരിപാടികളിലൂടെ ജി20യുടെ ലക്ഷ്യങ്ങൾ രാജ്യത്ത‌ിന്റെ മുക്കിലും മൂലയിലും എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജി20 അഖിലേന്ത്യാതല പരിപാടി ആകണമെന്നതും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അനുബന്ധപരിപാടികൾ നടത്തണമെന്നതും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടായിരുന്നു. അത്തരത്തിൽ ജി20 വികേന്ദ്രീകരിക്കപ്പെടുകയും ജനാധിപത്യവൽക്കരിക്കുകയും രാജ്യത്തിന്റെ ഓരോ കോണിലും എത്തിച്ചേരുകയും ചെയ്തു. ഓരോ സംസ്ഥാനവും പ്രതിനിധികളുടെ മനസിൽ സവിശേഷമായ സാംസ്കാരികമുദ്ര പതിപ്പിച്ചു. അതിലൂടെ ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചുള്ള ആശയം ലോകത്തിനു നൽകി എന്ന് മിശ്ര പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പോലീസിന്റെ പിടിയിൽ

0
പെരുമ്പാവൂർ: പെരുമ്പാവൂർ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ. അസം നവഗോൺ...

കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ  കത്തിക്കുത്ത്

0
തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടെ  കത്തിക്കുത്ത്. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് സംഭവം. ആരുമാളൂർ...

താമരശ്ശേരി ചുരത്തിൽ നിന്നും വീണയാളെ കണ്ടെത്തി

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിൽ വീണയാളെ കണ്ടെത്തി. വയനാട് കമ്പളക്കാട്...

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന സംഭവത്തിൽ മന്ത്രി...

0
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ...