തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക്. പ്രാര്‍ത്ഥനകള്‍ , കൗണ്‍സിലിങ്ങ് എന്നിവയ്ക്കായി സംഘടനകള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം 30 ഓടെ അവസാനിച്ചതായി ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.
ഇനി മുതല്‍ തടവുപുള്ളികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ മാത്രം മതിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോട്ടിവേഷന്‍ സംഘടന കളുടെ പാനല്‍ നല്‍കണമെന്നും ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകള്‍ക്ക് ജയിലുകള്‍ക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവര്‍ തടവുപുള്ളികള്‍ക്ക് ആധ്യാത്മിക ക്ലാസുകള്‍ നല്‍കിയിരുന്നു. ഇനി ഇത്തരം സംഘടനകള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്നാണ് ജയില്‍ മേധാവിയുടെ ഉത്തരവ്.