വെട്ടൂർ : പൈതൃക ഗ്രാമത്തിലെ മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ
ഭക്ത സഹസ്രങ്ങളുടെ നാവുകളിൽ നിന്ന് ഉച്ചസ്ഥായിയിൽ ‘ഹരിയോ…..ഹരേ’…
മുഴങ്ങി. സായംസൂര്യനെ സാക്ഷിനിർത്തി മധ്യതിരുവിതാംകൂറിലെ അംബര ചുംബികളായ ഏറ്റവും വലിയ നെടുംകുതിരകളെ തൊട്ടനുഗ്രഹിച്ച് അശ്വാരുഢനായ ആയിരവില്ലൻ ജീവിതമേലെഴുന്നെള്ളി കെട്ടുരുപ്പടികൾക്ക് വലംവെച്ചതോടെ വെട്ടൂർ കെട്ടുകാഴ്ചയ്ക്ക് തുടക്കമായി.
മെയ്‌വഴക്കത്തിന്റെയും കരവിരുതിന്റെയും തച്ചുശാസ്ത്രത്തിന്റെയും
പ്രതീകമായ എടുപ്പുകുതിരകളും ആനയും ഇരട്ടക്കാളയും തേരും ഉൾപ്പെടെ 15ൽ അധികം കെട്ടുരുപ്പടികളാണ് ഇത്തവണ കണ്ണുകൾക്ക് വിസ്മയം തീർത്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് കെട്ടുകാഴ്ച ദർശിക്കാൻ എത്തിയത്. നാലുമണിയോടെ തന്നെ വിവിധ പ്രദേശങ്ങളിൽ നിന്ന് വായ്ക്കുരവയുടെയും പഞ്ചവാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി കെട്ടുരുപ്പടികൾ
ഒന്നൊന്നായി ക്ഷേത്രത്തിന് മുന്നിലെ ഭൂതത്താൻ കാവിനെ വലംവെച്ച്
കരക്കുതിരയ്ക്ക് സമീപത്തെ കുതിരമൂട്ടിൽ എത്തിച്ചു.
നാലരയോടെ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബാബുക്കുട്ടൻ ചാങ്ങയിലിന്റെയും സെക്രട്ടറി സന്തോഷ് പാലയ്ക്കന്റെയും വൈസ് പ്രസിഡന്റ് രാജേഷ് ആർ. ചന്ദ്രന്റെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ പാരമ്പര്യ ആചാരപ്രകാരം ഭൂതത്താൻ കാവിലെത്തി ഇളനീരുടച്ച് വലംവെച്ച് ഭൂതഗണങ്ങളുടെ അനുഗ്രഹം വാങ്ങി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ദേശദേവനായ ആയിരവില്ലനെ
സ്വീകരിക്കാൻ ക്ഷേത്രത്തിലേക്ക് പോയി.
മേൽശാന്തി പ്രദീപ് നമ്പൂതിരിയുടെ കാർമികത്വത്തിൽ ദേവചൈതന്യത്തെ
ജീവിതയിലേക്ക് ആവാഹിച്ച് വാദ്യമേളങ്ങളുടെയും താലപ്പൊലികളുടെയും
പുഷ്പാഭിഷേകത്തിന്റെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ കുതിരമൂട്ടിലേക്ക് എളുന്നെള്ളിച്ചു. ഭക്തജനങ്ങളുടെ നേതൃത്വത്തിൽ കരക്കുതിരയ്ക്കുമുന്നിൽ ഒരുക്കിയ നെൽപ്പറയേറ്റുവാങ്ങി മൂന്നുതവണ കെട്ടുരുപ്പടികൾക്ക് വലംവെച്ചു. ഇതോടെ ഏറ്റവും വലിയ എടുപ്പുകുതിരയായ 36.5 അടി ഉയരമുള്ള 10.5 അടി വീതിയുമുള്ള കരക്കുതിരയെ 300ൽ അധികം ആളുകൾ ചുമലിലേറ്റി ക്ഷേത്രത്തിന് മുന്നിലെ കാഴ്ചക്കണ്ടത്തിന് സമീപത്തെ കുളത്തും മട്ടലിൽ എത്തിച്ചു. തുടർന്ന് ക്രമം അനുസരിച്ച് മറ്റ് കെട്ട് ഉരുപ്പടികൾ കുളത്തും മട്ടലിൽ എത്തിച്ചു. ശേഷം കടമ്മനിട്ട ഗോത്രകലാകളരിയുടെ നേതൃത്വത്തിൽ വേലകളി പടയണിക്കളത്തിൽ അരങ്ങേറി.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
































